ബിഗ് ബോസ് അപ്രതീക്ഷിത വഴിയിലേക്ക്, ഷോ അവസാനിപ്പിച്ച് ഇറങ്ങി മോഹൻ ലാൽ

കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസ് ഷോയിൽ അരങ്ങേറിയത് മത്സരാർഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിക്കുന്ന കാഴ്ചയാണ്. വളരെ സന്തോഷത്തോടെ തുടങ്ങിയ എപ്പിസോഡ് ഏവരെയും വിഷമിപ്പിച്ചാണ് അവസാനിച്ചത്. മത്സരാർഥികൾ തമ്മിലുള്ള പോര് തന്നെയായിരുന്നു കാരണം. സാഗറും അഖിലും തമ്മിലുള്ള വഴക്ക് ഒത്തു തീർപ്പാക്കാൻ മോഹൻലാൽ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഈസ്റ്റര്‍ ദിന ആഘോഷങ്ങള്‍ക്കിടയില്‍ നല്‍കിയ ഒരു ഗെയിം കളിക്കവെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തര്‍ക്കം നടക്കുകയായിരുന്നു. ഒടുവിൽ താന്‍ ഈ ഷോ അവസാനിപ്പിക്കുകയാണെന്നാണ് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ പറയുന്നത്. “വളരെ സന്തോഷകരമായിട്ട് ഒരു ഈസ്റ്റര്‍ ദിവസം എത്രയോ മൈലുകള്‍ സഞ്ചരിച്ച്‌ നിങ്ങളെ കാണാനായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെ സങ്കടകരമായ കാര്യങ്ങളായി മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച്‌ അവസാനിപ്പിക്കുകയാണ്”, എന്നാണ് മത്സാരര്‍ഥികളോടുള്ള മോഹന്‍ലാൽ പറഞ്ഞത്. ഈ വാക്കുകളുടെ ഞെട്ടലില്‍ മോഹന്‍ലാലിനോട് മത്സരാര്‍ഥികള്‍ ക്ഷമ ചോദിച്ച്‌ തുടങ്ങുമ്പോഴേക്ക് ഹൗസിലേക്കുള്ള ലൈവ് ടെലി ലൈന്‍ കട്ട് ചെയ്യാന്‍ മോഹന്‍ലാല്‍ പറഞ്ഞു . പിന്നാലെ സ്ക്രീന്‍ കട്ട് ആവുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts