ടിക്കറ്റ് നിഷേധിച്ചു, കോൺഗ്രസ്‌ നേതാവ് ബിജെപി യിൽ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ കലഘടഗി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിക്കപ്പെട്ട മുന്‍ എം.എല്‍.സി നാഗരാജ് ചബി ബി.ജെ.പിയില്‍ ചേര്‍ന്നു.

ഡല്‍ഹിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

  ഡ്രോയർ തുറന്ന കുട്ടികൾ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച; സ്വർണ്ണ മോതിരമിട്ട് മൂർഖൻ പാമ്പ്!

കെ.പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തനായ ചബിക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന സീറ്റില്‍ മുന്‍ മന്ത്രി സന്തോഷ് ലാഡിനാണ് ടിക്കറ്റ് നല്‍കിയത്. ഇസ്മായില്‍ തമത്ഗറിനെ തഴഞ്ഞ് ധാര്‍വാഡില്‍ മുന്‍ മന്ത്രി വിനയ് കുല്‍ക്കര്‍ണിക്ക് ടിക്കറ്റ് നല്‍കിയത് മുസ്ലീം നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്. അതുപോലെ ബി.ജെ.പിയില്‍ നിന്നും മറ്റും കൂറുമാറിയവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിലും കോണ്‍ഗ്രസില്‍ രോക്ഷമുയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts