തോൽക്കുമെന്ന ഭയമാണ് പ്രധാന മന്ത്രിയുടെ ഇടയ്ക്കിടെയുള്ള സന്ദർശന കാരണം ; ഡികെ ശിവകുമാർ 

ബെംഗളൂരു:തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതിയുള്ളതിനാലാണ് പ്രധാനമന്ത്രി ഇടക്കിടെ കര്‍ണാടക സന്ദര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ആരോപിച്ചു.

സംസ്ഥാനത്ത് ബി.ജെ.പി എത്രമാത്രം ദുര്‍ബലമാണെന്നാണ് മോദിയുടെ സന്ദര്‍ശനം തെളിയിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പി ഭരണം തൂത്തെറിയണമെന്ന് ആഗ്രഹിക്കുന്നു. ഇത് തിരിച്ചറിഞ്ഞതിനാലാണ് ബി.ജെ.പി കേന്ദ്രനേതാക്കള്‍ ഇടക്കിടെ കര്‍ണാടകയില്‍ എത്തുന്നത്.

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ സമ്മതിച്ചു കഴിഞ്ഞുവെന്നാണ് ഇത്തരം സന്ദര്‍ശനത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയല്ല, ആര് സന്ദര്‍ശനം നടത്തിയാലും സംസ്ഥാനത്തെ ബുദ്ധിമാന്മാരായ ജനങ്ങള്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് തൂത്തെറിയാന്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സിനിമ താരങ്ങളെ ബി.ജെ.പി കളത്തിലിറക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്.

ബി.ജെ.പി ഏജന്റുമാരായാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് 40 ദിവസം കൂടി മാത്രമെ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ എന്നും ശിവകുമാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
[masterslider id="10"]

Related posts