ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മകൻ്റെ വിവാഹം നടത്തി കോൺഗ്രസുകാരനായ മുൻമന്ത്രി;കേസെടുത്ത് പോലീസ്;മാസ്ക്ക് പോലും ധരിക്കാതെ വിവാഹത്തിൽ പങ്കെടുത്ത് ആരോഗ്യ മന്ത്രി;റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി.

ബെംഗളൂരു: ലോക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മുൻ മന്ത്രിയും കോൺഗ്രസ് എം എൽ എ യുമായ പി ടി.പരമേശ്വർ നായിക്കിൻ്റെ മകൻ്റെ വിവാഹ വീഡിയോ വൈറലായി.

തുടർന്ന് തഹസിൽദാർ ഇടപെട്ട് പി.ടി. പരമേശ്വർ നായ്കിനും മകൻ ഭരതിനുമെതിരേ പോലീസ് കേസെടുത്തു.

കല്യാണത്തിന് 50 പേർ പങ്കെടുക്കാനേ അനുമതിയുള്ളൂവെങ്കിലും നൂറുകണക്കിനു പേർ പങ്കെടുക്കുകയും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ലംഘിക്കുകയും ചെയ്തതിനാണ് കേസ്.

ഭരതിനെ ഒന്നാംപ്രതിയും പരമേശ്വർ നായ്കിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസെടുത്തത്.

ബള്ളാരിയിലെ ഹൂവിനഹദഗലിയിൽനിന്നുള്ള എം.എൽ.എ.യാണ് നായ്ക്.

കല്യാണത്തിന് കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലു, കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ഡോ. ജി. പരമേശ്വര, ഡി.കെ. ശിവകുമാർ, പ്രിയങ്ക് ഖാർഗെ തുടങ്ങിയ നേതാക്കളും ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

മാസ്‌ക്പോലും ധരിക്കാതെ എത്തിയ ആരോഗ്യമന്ത്രി ശ്രീരാമുലു നിയമലംഘനങ്ങൾക്ക് കൂട്ടുനിക്കുന്നുവെന്ന വിമർശനമാണ് ഇതോടെ ഉയർന്നത്.

സംഭവം വിവാദമായതിനെ തുടർന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ ദാവണഗെരെ ഡെപ്യൂട്ടി കമ്മിഷണറോടും എസ്.പി.യോടും റിപ്പോർട്ട് ആവശ്യപ്പെട്ടു.

നിയമംലംഘിച്ചതായി കണ്ടാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us