സിഗററ്റ് മൊത്ത വിതരണക്കാരനെ കത്തികാണിച്ച് വിരട്ടി പട്ടാപ്പകൽ കവർന്നത് 45 ലക്ഷം രൂപ.

ബെംഗളൂരു: സിഗരറ്റ് മൊത്തവിതരണക്കാരനെ കത്തി കാണിച്ച് പട്ടാപ്പകൽ 45 ലക്ഷം കവർന്നു.

ബൈക്കിലെത്തിയ 4 അംഗ സംഘമാണ് കവർച്ച നടത്തിയത്.

തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

വിജയനഗർ സ്വദേശിയായ രാകേഷ് പൊക്‌റാൻ (45), ഡ്രൈവർ ചന്ദ്രു (26) എന്നിവ വർക്കാണ് പണം നഷ്ടമായത്.

നഗരത്തിലെ വിവിധ ഏജൻസികളിൽനിന്നും സെയിൽസ‌്മാൻമാരിൽനിന്നും പണം ശേഖരിച്ച് വീട്ടിലേക്ക് പോകുമ്പോൾ പുലികേശി നഗറിൽ വച്ചാണ് സംഭവം.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

ബൈക്കിലെത്തി ചെറിയ അപകടമുണ്ടാക്കാൻ ആദ്യം ശ്രമുണ്ടായി, കാർ നിർത്താതെ പോയതോടെ പിറകെ വന്ന ബൈക്ക് പുലികേശി നഗറിൽ കാറിന് കുറുകെയിട്ട് മാർഗതടസ്സം സൃഷ്ടിക്കുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു ആദ്യം.

ഇതേ സമയം രണ്ടുബൈക്കുകളിലായി മറ്റ് മൂന്നുപേരും സ്ഥലത്തെത്തി. തർക്കത്തിനിടെ കാറിന് പുറത്തിറങ്ങിയ രാകേഷിനെയും ഡ്രൈവറെയും സംഘം കഴുത്തിൽ കത്തിവച്ച് പണം തട്ടിയെടുക്കുകയായിരുന്നു.

തുടർന്ന് അവരുടെ വാഹനങ്ങളിൽ തന്നെ  രക്ഷപ്പെട്ടു. ബൈക്കുകൾക്ക് നമ്പർ പ്ലേറ്റുകളുണ്ടായിരുന്നില്ലെന്ന് രാകേഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

പുലികേശിനഗർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
[masterslider id="10"]

Related posts