വിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും യുവാവ് കൊലപ്പെടുത്തി 

ബെംഗളൂരു: നാല് മാസം മുമ്പ് വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ യുവതിയെയും കാമുകനെയും ഭർത്താവ് കൊലപ്പെടുത്തി.

വിവാഹത്തിന് മുമ്പ് തന്നെ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിൽ ആയിരുന്നു.

എന്നാൽ, വീട്ടുകാരുടെ നിർബന്ധത്താൽ പ്രണയം മറച്ചുവെച്ച് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

വിവാഹ ശേഷം യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

യാസീന ബാഗോഡെ (21), ഹീനകൗസർ സുദാരനെ (19) എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികൾ.

തൗഫീഖ് കാദി (24) ആണ് കൊലക്കേസ് പ്രതി.

മറ്റു രണ്ടുപേരെയും ആക്രമിക്കുന്നതിനിടെ, തടയാനെത്തിയ അമ്മ ആമിനാബായി ബാഗുഡയെയും ഭാര്യാപിതാവ് മുസ്തഫ മുല്ലയെയും ഇയാൾ മാരകമായി ആക്രമിച്ചു.

ആക്രമണത്തിനിരയായ രണ്ടുപേരെ മിറാഷ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇരട്ടക്കൊലപാതകം നടത്തിയ പ്രതി തൗഫീഖ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts