സഹായം വാഗ്ദാനം ചെയ്ത് 59 കാരനെ ഹണി ട്രാപ്പിൽ കുടുക്കി; 2 സ്ത്രീകൾ ഉൾപ്പെടെ 7 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗ്നചിത്രം പകർത്തി 59കാരനില്‍ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ.

ഇയാളുടെ പരാതിയില്‍ രണ്ടു സ്ത്രീകളടക്കം ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് പെരുമണ്ണയിലെ പി ഫെെസല്‍ (37), ഭാര്യ എം പി റുബീന (29), എൻ സിദ്ദിഖ് (48), എം അഹമ്മദ് ദില്‍ഷാദ് (40), നഫീസത്ത് മിസ്രിയ (40), അബ്ദുല്ലക്കുഞ്ഞി (32), റഫീക്ക് മുഹമ്മദ് (42) എന്നിവരെയാണ് മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

മേല്‍പ്പറമ്പ് സ്റ്റേഷന്റെ ചുമതലയുള്ള രാജപുരം ഇൻസ്പെക്ടർ കെ കൃഷ്ണന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

താമരക്കുഴി സ്വദേശിയെയാണ് സംഘം ഹണിട്രാപ്പില്‍പ്പെടുത്തിയത്.

റുബീനയാണ് പരാതിക്കാരനെ മൊബെെല്‍ ഫോണില്‍ വിളിച്ച്‌ പരിചയപ്പെടുന്നത്.

പെരിയയിലെ വിദ്യാർത്ഥിനിയാണെന്നും കെെവശമുള്ള കമ്പ്യൂട്ടർ തകരാറിലായെന്നും പഠനത്തിന് മറ്റുമാർഗമില്ലാത്തതിനാല്‍ നന്നാക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.

താങ്കളുടെ ജീവകാരുണ്യപ്രവർത്തനങ്ങളെ പ്പറ്റി ധാരാളം കേട്ടിട്ടുണ്ടെന്നും പറഞ്ഞു.

പിന്നീട് കാസർകോട് ഒരു കമ്പ്യൂട്ടർ റിപ്പയറിംഗ് സ്ഥാപനത്തില്‍ റുബീന പരാതിക്കാരനുമായെത്തി.

എന്നാല്‍ കമ്പ്യൂട്ടർ നന്നാക്കാനാകില്ലെന്നായിരുന്നു മറുപടി.

തുടർന്ന് മംഗളൂരുവില്‍ കുറഞ്ഞ വിലക്ക് കമ്പ്യൂട്ടർ ഉണ്ടെന്നും പുതിയ ഒരെണ്ണം വാങ്ങിച്ചുതരണമെന്നും അഭ്യർത്ഥിച്ചു.

ഇതുപ്രകാരമാണ് 25ന് ഇരുവരും മംഗളൂരുവിലേക്ക് പോയത്.

അവിടെ വച്ച്‌ വിശ്രമിക്കണമെന്ന് പറഞ്ഞ് റുബീന ഹോട്ടലില്‍ മുറിയെടുപ്പിക്കുകയായിരുന്നു.

അവിടെവച്ച്‌ തന്നോടൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ എടുത്തെന്നും വീട്ടുകാരോടും നാട്ടുകാരോടും പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

സംഘം തടഞ്ഞുവച്ച്‌ മർദിച്ചതോടെ 10,000രൂപ ഗൂഗിള്‍ പേ വഴി നല്‍കി.

26ന് 4.9 ലക്ഷം രൂപ പണമായും നല്‍കി.

വീണ്ടും പണത്തിനായി ഭീഷണിപ്പെടുത്തിയപ്പോഴാണ് വിവരം പോലീസില്‍ അറിയിച്ചത്.

പണം നല്‍കാമെന്നേറ്റ പരാതിക്കാരൻ പോലീസിന്റെ നിർദേശപ്രകാരം സംഘത്തെ മേല്‍പ്പറമ്പില്‍ എത്തിച്ചു.

റുബീനയും സിദ്ദിഖും ദില്‍ഷാദും ഫെെസലുമാണ് ഇവിടെവച്ച്‌ പിടിയിലായത്.

പ്രതികള്‍ പലസ്ഥലങ്ങളില്‍ മുൻപും ഇത്തരത്തില്‍ പണം തട്ടിയതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.

കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us