പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ പോയ മുഖ്യമന്ത്രിയുടെ എസ്കോർട്ട് കാർ അപകടത്തിൽ പെട്ടു;ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

ബെംഗളൂരു : മുഖ്യമന്ത്രി യെദിയൂരപ്പയുടെ എസ്കോർട്ട് വാഹനം അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ അവസാനത്തെ വാഹനമാണ് ആദ്യം ഡിവൈഡറിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വാനുമായി കൂട്ടിയിടിക്കുകയും ചെയ്തത്. ഡ്രൈവറായ സെൽവകുമാറിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ തുമുക്കുരു ദേശീയ പാതയിൽ യശ്വന്ത് പുര മേൽപ്പാലത്തിന് മുകളിൽ വച്ചായിരുന്നു അപകടം. ഈ ശനിയാഴ്ച തുമക്കുരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന കർഷക റാലിയുണ്ട്, ഇതിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടിയാണ് ,ഇന്ന് രാവിലെ സ്വവസതിയായ ഡോളേഴ്സ് കോളനിയിൽ നിന്ന് മുഖ്യമന്ത്രി തുമുക്കുരുവിലേക്ക്…

Read More

ആയിരക്കണക്കിന് സി.സി.ടി.വി ക്യാമറകൾ;25 ഡ്രോൺ ക്യാമറകൾ,20 വാച്ച് ടവറുകൾ,.. സമാധാനപൂർണമായ ഒരു പുതുവർഷത്തെ വരവേൽക്കാൻ ഉദ്യാന നഗരം ഒരുങ്ങി…

ബെംഗളൂരു: 2020ന് സ്വീകരിക്കാൻ ആയിരങ്ങൾ ഇന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഒത്തുകൂടും, ആഘോഷിക്കും. പ്രധാന ആഘോഷങ്ങൾ നടക്കുന്ന എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ കനത്ത സുരക്ഷയാണ് സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മാത്രം 1500 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് ,കൂടാതെ 20 വാച്ച് ടവറുകളും 25 ഡ്രോൺ ക്യാമറകളും ആകാശ നിരീക്ഷണത്തിനായി ഒരുക്കിയിട്ടുണ്ട്. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 4 മുതൽ നാളെ പുലർച്ചെ 5 വരെ എംജിറോഡ് ബ്രിഗേഡ് റോഡ് റെസിഡൻസി റോഡ് സെൻറ്…

Read More

പുതുവത്സരാഘോഷം അതിരുകടക്കുന്നത് തടയാൻ കാവേരീതീരത്തെ ടൂറിസം കേന്ദ്രങ്ങളിൽ നിരോധനാജ്ഞ

ബെംഗളൂരു: പുതുവത്സരാഘോഷം അതിരുകടക്കുന്നത് തടയാൻ കാവേരീതീരത്തെ ടൂറിസം കേന്ദ്രങ്ങളിൽ നിരോധനാജ്ഞ. ആഘോഷത്തിന്റെപേരിൽ നിയമലംഘനം നടത്തുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മൈസൂരു സിറ്റി പോലീസ് കമ്മിഷണർ കെ.ടി. ബാലകൃഷ്ണ മുന്നറിയിപ്പ് നൽകി. മാണ്ഡ്യജില്ലയിലെ കാവേരീനദിതീരത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഡിസംബർ 31-ന് രാവിലെ ആറ് മുതൽ ജനുവരി ഒന്നിന് രാവിലെ ആറ് വരെ സി.ആർ.പി.സി.യിലെ 144-ാം വകുപ്പ് പ്രഖ്യാപിച്ച് നിരോധനാജ്ഞയേർപ്പെടത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പുതുവത്സരാഘോഷത്തിനെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ വേണ്ടിയാണിത്. ആഘോഷത്തിൽ മതിമറക്കുന്നവർ പുഴയിലിറങ്ങാനും ഒഴുക്കിൽപ്പെടാനുമുള്ള സാധ്യത മുന്നിൽക്കണ്ടാണിത്. ജില്ലയിലെ ബാലമുറി, യേദമുറി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സഞ്ചാരികളുടെ…

Read More

നഗരത്തിൽ പുതുവർഷ ആഘോഷങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് ഈ വാർത്ത വായിക്കുക..

ബെംഗളൂരു : നഗരത്തിൽ പുതുവർഷം ആഘോഷിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.. ബി.എം.ടി.സി. സർവീസ് ഇന്ന് രാത്രി 12:30 വരെ ഉണ്ടായിരിക്കും. നമ്മ മെട്രോ സർവ്വീസ് നാളെ പുലർച്ചെ 2 മണി വരെ ഉണ്ടായിരിക്കും ഇലക്ട്രോണിക് സിറ്റി, വിമാനത്താവള മേൽപ്പാലങ്ങൾ അടക്കം നഗരത്തിലെ 41 മേൽപ്പാലങ്ങൾ ഇന്ന് രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ അടച്ചിടും. നന്ദി ഹിൽസിലും മണ്ഡ്യയിലെ മുത്തത്തി നദിയിലും ഇന്ന് വൈകീട്ട് 4 മുതൽ രാവിലെ 8 വരെ പ്രവേശനം നിഷേധിച്ചു. മുങ്ങിമരണവും മറ്റ് അപകടങ്ങളും…

Read More
Click Here to Follow Us