ടുകടെ ടുകടെ ഗാങ്ങിന്റെ സുൽത്താൻ; മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കോൺഗ്രസ്; സംഭവം ഇങ്ങനെ

ബെംഗളൂരു : മൈസൂരുവിൽ എൻ.ഡി.എ. നടത്തിയ തിരഞ്ഞെടുപ്പുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിയ ആരോപണങ്ങൾക്കെതിരേ തിരഞ്ഞെടപ്പു കമ്മിഷന് പരാതി നൽകി കോൺഗ്രസ്.

അയോധ്യ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ് ബഹിഷ്‌കരിച്ച കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും ഹിന്ദു മതത്തിന്റെ ശക്തിയെ തകർക്കുകയാണ് ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞത് പരാതിയിൽ ചൂണ്ടിക്കാട്ടി.

ഇതിന് വെറുപ്പിന്റെ ശക്തികളെ തനിക്ക് ജനങ്ങളുടെ അനുഗ്രഹമുള്ളിടത്തോളംകാലം അനുവദിക്കില്ലെന്നും കോൺഗ്രസിനെ ഉദ്ദേശിച്ച് മോദി പ്രസംഗിച്ചു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

രാമക്ഷേത്ര പ്രതിഷ്ഠയിലൂടെ 50 വർഷത്തെ സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെട്ടത്. കോൺഗ്രസിനെ ടുകടെ ടുകടെ ഗാങ്ങിന്റെ സുൽത്താൻ എന്ന് വിളിച്ച് രാജ്യത്തെ വിഭജിക്കാനും തകർക്കാനും ക്ഷയിപ്പിക്കാനും ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടി.

വോട്ടർമാരെ ആകർഷിക്കാനാണ് മോദി അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പു ചട്ട ലംഘനമാണെന്നും പരാതിയിൽ പറഞ്ഞു.

മോദിയുടെയും റാലിയിൽ പങ്കെടുത്ത മറ്റ് നേതാക്കളുടെയും പേരിൽ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts