യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവും സുഹൃത്തും അറസ്റ്റിൽ 

ബെംഗളൂരു: ഉഡുപ്പി ജില്ലയില്‍ കാർക്കള ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ക്ഷണിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി.

സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഉഡുപ്പി ജില്ല പോലീസ് സൂപ്രണ്ട് ഡോ.കെ. അരുണ്‍ പറഞ്ഞു.

കൃത്യം ചെയ്തതായി പരാതിയില്‍ പറയുന്ന കാർക്കള ജൊഡുരാസ്തെയിലെ അല്‍താഫ് (30), സഹായി സുധീർ എന്ന സവേര റിച്ചാർഡ് കർഡോസ (32) എന്നിവരാണ് അറസ്റ്റിലായത്.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

21കാരിയുടെ പരാതി സംബന്ധിച്ച്‌ എസ്.പി പറയുന്നത് ഇങ്ങനെ: കുക്കുണ്ടൂർ ഗ്രാമപഞ്ചായത്ത് സ്വദേശിയായ യുവതിയും അല്‍ത്താഫും മൂന്ന് മാസം മുമ്പാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം അല്‍ത്താഫ് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി.

ലഹരി പാനീയം നിർബന്ധിച്ച്‌ കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്ത് യുവതിയുടെ വീടിനടുത്ത് ഇറക്കിവിട്ടു.

ലഹരി പാനീയം ഏർപ്പാട് ചെയ്തതിനാണ് സുധീറിനെ അറസ്റ്റ് ചെയ്തത്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

യുവതിയെ കാർക്കള ആശുപത്രിയിലും തുടർന്ന് ആരോഗ്യനില മോശമായതിനാല്‍ മണിപ്പാല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൂട്ട ബലാത്സംഗം നടന്നതായി സൂചനയില്ലെന്ന് എസ്.പി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
[masterslider id="10"]

Related posts