കെ ആർ പുരം,തിരക്കേറിയ റോഡ് നടക്കാതെ റെയിൽവേ സ്റ്റേഷനിൽ എത്താം; കാൽനട മേൽപ്പാലം തുറന്നു 

ബെംഗളൂരു: ഏറെകാലത്തെ കാത്തിരിപ്പിനൊടുവിൽ കെആർ പുരം മെട്രോ റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന കാൽനട മേൽപ്പാലം തുറന്നു.

ഇതോടെ തിരക്കേറിയ ദേശീയപാത കടക്കാതെ യാത്രക്കാർക്കു സൗകര്യപ്രദമായി മെട്രോ റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാം.

ഓൾഡ് മദ്രാസ് റോഡും ബെംഗളൂരു കോലാർ ദേശീയപാതയും സംഗമിക്കുന്ന കെആർ പുരം ജംഗ്ഷനിലാണ് മെട്രോ, റെയിൽവേ സ്റ്റേഷനുകളുള്ളത്.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

തിരക്കേറിയ റോഡ് കടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കിയതോടെയാണ് കാൽനട മേൽപാലം വേണമെന്ന ആവശ്യം ഉയർന്നത്.

പാലം തുറന്നതോടെ റോഡ് കടക്കാനായി ഗതാഗതം തടസ്സപ്പെടുത്തുന്നത് ഒഴിവാകും.

ഇതോടെ ജംഗ്ഷനിലെ ഗതാഗത കുരുക്കിനും പരിഹാരമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts