ഉത്തരാഖണ്ഡ്: ഉദ്ദം സിംഗ് നഗറില്‍ യുവതിയെ പാമ്പിന്‍ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കേസില്‍ നിർണായക വഴിത്തിരിവ്. സലോണി ചൗധരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതി തന്റെ 12 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവായ ശുഭം സിംഗിന് അന്യസ്ത്രീകളുമായി ബന്ധമുണ്ടെന്ന് യുവതി തന്റെ സഹോദരനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് നാലുവർഷം മുൻപ് യുവതി വിവാഹമോചനത്തിനും ശ്രമിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ യുവതിയുടെ കുടുംബവും മറ്റ് ബന്ധുക്കളും ഇടപെടുകയും പ്രശ്‌നങ്ങള്‍ തീർക്കുകയും ആയിരുന്നു. ഇതിനുശേഷം യുവതി ഭർത്താവ് ശുഭം സിംഗിന്റെ കൂടെപ്പോകാൻ നിർബന്ധിതയായി.…
Read MoreTag: crime
വാക്കുതർക്കം; യുവാവ് സഹോദരനെ വെടിവച്ചു
കൊച്ചി: മൂവാറ്റുപുഴയില്‍ യുവാവ് സഹോദരനെ വെടിവച്ചു. കടാതി സ്വദേശി നവീനിനാണ് സഹോദരൻ കിഷോറിന്റെ വെടിയേറ്റത്. ഇരുവരും തമ്മിലുളള തര്‍ക്കത്തിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. വയറിനു പരിക്കേറ്റ നവീന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഇരുവരും ജ്യേഷ്ഠാനുജത്തിമാരുടെ മക്കളാണ്. മദ്യപിക്കുന്നതിനിടെയായിരുന്നു തർക്കവും ആക്രമണവും. ഇവർ തമ്മില്‍ മുമ്പും വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
Read Moreഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടമായില്ല; 24 കാരനെ വാളുകൊണ്ട് വെട്ടി
ബെംഗളൂരു: ചായക്കടയില്‍ ഉറക്കെ സംസാരിച്ചത് ഇഷ്ടമായില്ല, 24കാരനെ വടിവാളിന് ആക്രമിച്ച് 23കാരൻ. ആളുകളുടെ ശ്രദ്ധ നേടാനായി യുവാവിനെ വടിവാളിന് ആക്രമിക്കുകയായിരുന്നു 23കാരൻ ചെയ്തതെന്നാണ് പോലീസ് വിശദമാക്കുന്നത്. ഹൊസകെരഹള്ളിയില്‍ ഒരു ചായക്കടയില്‍ ചായകുടിച്ചുകൊണ്ട് നിന്ന 24കാരനാണ് വെട്ടേറ്റത്. 23കാരനാ ചരൻ എന്ന ചാർളിയുടെ സാന്നിധ്യത്തില്‍ ഉറക്കെ സംസാരിച്ചതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പോലീസ് വിശദമാക്കുന്നത്.
Read Moreഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ ഭാര്യ കൊലപ്പെടുത്തി
ചെന്നൈ: ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി ഭാര്യ. തിരുവള്ളൂരിന് അടുത്ത പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 15 വർഷം മുമ്പാണ് സുരേഷും , പാർവതിയും വിവാഹിതരായത്. മക്കള്‍ ജനിച്ച് അധികം വൈകും മുൻപ് തന്നെ ബുള്ളറപാക്കം സ്വദേശികയായ രാജേശ്വരിയുമായി സുരേഷ് പ്രണയത്തിലായി. രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ രാജേശ്വരിയുടെ നിബന്ധത്തിന് വഴങ്ങി സുരേഷ് രാജേശ്വരിയ്‌ക്ക് താലി ചാർത്തിയതായും പറയപ്പെടുന്നു.…
Read Moreനവവധുവിനെ 27 കാരനായ വരൻ കുത്തിക്കൊന്നു
ബെംഗളൂരു: കല്യാണത്തിന് പിന്നാലെ നവവധുവിനെ 27കാരനായ വരന്‍ കുത്തിക്കൊന്നു. കല്യാണത്തിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ (കെജിഎഫ്) ആണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ നവീന്‍ ആണ് കെജിഎഫ് സ്വദേശിനിയായ ലിഖിത ശ്രീയെ(20) കുത്തിക്കൊന്നത്. ബുധനാഴ്ച രാവിലെയായിരുന്നു കല്യാണം. താലികെട്ടിന് പിന്നാലെ നവീനും നിഖിതയും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കുപിതനായ നവീന്‍ നവവധുവിനെ കുത്തി കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ അതേ കത്തിയെടുത്ത് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച നവീന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വസ്ത്ര…
Read More13 കാരി വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
ബെംഗളൂരു: ബെളഗാവിയില്‍ നിന്ന് ചികിത്സക്കായി മംഗളൂരുവിലെത്തി അമ്മാവന്റെ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന 13കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പണമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ജോക്കട്ടയിലാണ് സംഭവം. നാലുദിവസം മുമ്പാണ് കുട്ടി മാതാവിന്റെ സഹോദരൻ എച്ച്. ഹനുമന്തയ്യയുടെ വീട്ടില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ എല്ലാവരും പുറത്തുപോയ സമയത്താണ് കൊല നടന്നതെന്നാണ് നിഗമനം. കഴുത്തു ഞെരിച്ചാണ് കൃത്യം ചെയ്തത്. രാവിലെ പത്തരയോടെ കുട്ടിയുടെ മാതാവ് അയല്‍ക്കാരിയെ വിളിച്ച് മകളുമായി സംസാരിക്കണമെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടില്‍ ചെന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ ഹനുമന്തയ്യ…
Read Moreഭാര്യാ മാതാവിനെ തലയ്ക്കടിച്ചു കൊന്ന യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആറ്റിങ്ങല്‍ കരിച്ചിയില്‍ രേണുക അപ്പാർട്ട്മെന്റ്സില്‍ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടില്‍ പ്രീത (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകളുടെ ഭർത്താവ് വർക്കല മംഗലത്തുവീട്ടില്‍ അനില്‍ കുമാറിനെ (40) ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. അനില്‍ കുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനില്‍ കുമാർ കയ്യില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. പ്രീതയുടെ ഭർത്താവും കെഎസ്‌ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബുവിനും ആക്രമണത്തില്‍…
Read Moreഎടിഎമ്മിൽ മോഷണശ്രമം; യുവാവ് അറസ്റ്റിൽ
കുമ്പള: പോലീസിന്റെ കഴിവ് തെളിയിക്കാൻ പരീക്ഷണത്തിനിറങ്ങിയ യുവാവ് ഒടുവില്‍ എ.ടി.എം. മോഷണശ്രമ കേസില്‍ പിടിയിൽ. മൊഗ്രാല്‍ കൊപ്പളത്തെ എ.എം.മൂസഫഹദ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 31-നായിരുന്നു മൊഗ്രാലിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം. കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമമുണ്ടായത്. പോലീസ് വാഹനം വരുന്നതുകണ്ട് ശ്രമം ഉപേക്ഷിച്ച യുവാവ് രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഏതാനും ദിവസങ്ങളിലായി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച വൈകീട്ടുതന്നെ പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നാലു വർഷമായി ഗള്‍ഫിലായിരുന്ന പ്രതി നാട്ടില്‍ വന്നതിനുശേഷം ജോലിയൊന്നുമില്ലാതെ കറങ്ങുകയായിരുന്നു. റോബിൻഹുഡ് സിനിമകളുടെ…
Read Moreപേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരന് മർദ്ദനം
ബെംഗളൂരു: മൂന്നാം ക്ലാസുകാരനെ പേന മോഷ്ടിച്ചെന്നാരോപിച്ച് മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം. ആശ്രമത്തിന്റെ ചുമതലയുള്ള വേണുഗോപാലും സഹായികളും ചേർന്ന് മർദിച്ചെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ പോലീസ് കേസെടുത്തു. ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്ന മൂന്നാം ക്ലാസുകാരനാണ് ദുരനുഭവം ഉണ്ടായത്. മകനെ കാണാൻ ആശ്രമത്തില്‍ അമ്മ എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. കണ്ണിനുള്‍പ്പെടെ കാര്യമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകനും മുതിർന്ന രണ്ടു കുട്ടികളും ചേർന്ന് വിറകും ബാറ്റും ഉപയോഗിച്ച് തന്നെ മർദിച്ചുവെന്നും പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ…
Read Moreമലയാളി യുവാവിനെ മർദ്ദിച്ച് പണവും സ്വർണവും കവർന്ന ഉപേക്ഷിച്ചതായി പരാതി
ബെംഗളൂരു: മലയാളി മറ്റൊരു മലയാളി സംഘത്തിന്റെ തട്ടിപ്പിനും ദേഹോപദ്രവത്തിനും ഇരയായതായി പരാതി. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടില്‍ ഷിബു(46) ആണ് പരാതിക്കാരന്‍. മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ വച്ച് താന്‍ രണ്ടംഗ മലയാളി സംഘത്തിന്റെ തട്ടിപ്പിനും കൊള്ളയ്ക്കും ഇരയായെന്ന് കാട്ടിയാണ് ഷിബു ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. മലയാളികളായ യുവാക്കള്‍ കൊള്ളയടിച്ചശേഷം മര്‍ദിച്ച് സ്റ്റാന്‍ഡില്‍ തള്ളിയതായും രണ്ടുപവന്റെ മാല, ഒരു പവന്റെ കൈ ചെയിന്‍, അരപ്പവന്റെ മോതിരം, സ്മാര്‍ട് വാച്, 20,000 രൂപ, എടിഎം -പാന്‍ കാര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന പഴ്‌സ് എന്നിവയാണ് നഷ്ടമായതെന്നുമാണ് പരാതി.…
Read More