ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ ഭാര്യ കൊലപ്പെടുത്തി 

ചെന്നൈ: ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്തി ഭാര്യ.

തിരുവള്ളൂരിന് അടുത്ത പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്.

80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

15 വർഷം മുമ്പാണ് സുരേഷും , പാർവതിയും വിവാഹിതരായത്. മക്കള്‍ ജനിച്ച്‌ അധികം വൈകും മുൻപ് തന്നെ ബുള്ളറപാക്കം സ്വദേശികയായ രാജേശ്വരിയുമായി സുരേഷ് പ്രണയത്തിലായി.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച്‌ താമസിക്കുകയായിരുന്നു. ഇതിനിടെ രാജേശ്വരിയുടെ നിബന്ധത്തിന് വഴങ്ങി സുരേഷ് രാജേശ്വരിയ്‌ക്ക് താലി ചാർത്തിയതായും പറയപ്പെടുന്നു.

ഇതിന് പിന്നാലെ രാജേശ്വരി സുരേഷിന്റെ പച്ചക്കറിക്കടയില്‍ കച്ചവടം നടത്താനെത്തി. ഇതില്‍ പ്രകോപിതരായ പാർവതിയും ബന്ധുക്കളും മാർക്കറ്റിലെത്തി രാജേശ്വരിയുമായി വഴക്കിട്ടു.

ആ സമയം പാർവതി രാജേശ്വരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

പാർവതിയ്‌ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts