ബെംഗളൂരു : മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 53കാരന് ജീവപര്യന്തം ശിക്ഷ. ശ്രീരംഗപട്ടണ സ്വദേ ശിവണ്ണക്കാണ് ശിക്ഷ.
മാണ്ഡ്യ ജില്ല ആൻഡ് സെഷൻസ് കോടതിയുടേതാണ് ശിക്ഷ വിധി. 2023 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം.
വീടിനരികെ കളിക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞ് കളഞ്ഞാൽ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
കുഞ്ഞ് മാതാപിതാക്കളോട് വിവരം പറഞ്ഞതിന് പിന്നാലെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു.
രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ശ്രീരംഗപട്ടണ പൊലീസ് പോക്സോ വകുപ്പും ഐ.പി.സി വകുപ്പും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്‌തു.
തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]