ഭാര്യ മൊബൈൽ ഫോണിന് അടിമ; നിരവധി തവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ വെട്ടിക്കൊന്ന് ഭർത്താവ്

ബെംഗളൂരു : കർണാടകയിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയിൽ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ്. രേഖയാണ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ അമിത മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് സഹികെട്ടാണ് കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്.

സംഭവത്തിൽ ഭർത്താവ് കൊലാംബെ ഗ്രാമത്തിലെ ഗണേഷ് പൂജാരിയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് രേഖയുമായി ഗണേശ് പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെ തുടർന്ന് പരാതി ലഭിക്കുകയും പൊലീസ് ഗണേശിനെ വിളിച്ചുവരുത്തി ബോണ്ടിൽ ഒപ്പിടാൻ നിർബന്ധിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞു.

ഫോൺ കൈയിൽ കിട്ടിയാൽ വീട്ടിലെയോ, തൻ്റെയോ കുഞ്ഞുങ്ങളുടെയോ കാര്യത്തിൽ ശ്രദ്ധിക്കാറില്ലെന്നും നിരവധി തവണ ഈ കാര്യം ഭാര്യയുമായി സംസാരിച്ചെങ്കിലും അത് കേൾക്കാൻ തയ്യറായില്ല.

ഇതിൽ ദേഷ്യം വന്നാണ് ഇങ്ങനെയൊരു ക്രൂരകൃത്യം തനിക്ക് ചെയ്യേണ്ടി വന്നതെന്ന് ഗണേഷ് പൂജാരി പൊലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts