ഇന്ധനം കുറവ്; പിന്നാലെ മെയ്ഡേ അറിയിപ്പ്, 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

അസം : 168 യാത്രക്കാരുമായി ഗുവാഹത്തിയിൽ നിന്ന് ചെന്നെയിലേക്ക് പോയ ഇൻഡിഗോ വിമാനം ബെംഗളൂരുവിൽ അടിയന്തിരമായി ലാൻഡ് ചെയ്തു.

ഇന്ധനക്കുറവിനെതുടർന്നാണ് അടിയന്തിര ലാൻഡിംഗ്. ലണ്ടനിലേയ്ക്ക് പോയ വിമാനം അഹമദാബാദിൽ തകർന്നു വീണ സംഭവത്തിന് ഏതാനും ദിവസങ്ങൾക്കിപ്പുറമാണ് പുതിയ സംഭവം.

വിമാനത്തിൽ നിന്ന് മേയ്ഡേ അറിയിപ്പ് വന്നതിനു പിന്നാലെ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ഫയർ സർവീസും മെഡിക്കൽ ടീമും എല്ലാ തയ്യാറെടുപ്പുകളോടും കൂടെ റെഡിയായിരുന്നു.

  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഒടുവിൽ വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വിമാനം താഴെ ഇറക്കിയതിന് ശേഷം രണ്ട് പൈലറ്റുമാരെയും ജോലിയിൽ നിന്ന് താൽക്കലികമായി മാറ്റി നിർത്തിയിരിക്കുകയാണ്.

മധുരയിലേയ്ക്ക് പോയ ഇൻഡിഗോ വിമാനം വെള്ളിയാഴ്ച (കഴിഞ്ഞ ദിവസം) സാങ്കേതിക തകരാറുകളെ തുടർന്ന് അടിയന്തരമായി ചെന്നൈയിലിറക്കിയിരുന്നു. 68 യാത്രക്കാരാണ് അന്ന് വിമാനത്തിലുണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts