ഹൊസൂർ ഫ്ലൈ ഓവറിൽ വിള്ളൽ; ബെംഗളൂരുവിലേക്കുള്ള പാതയിൽ ഗതാഗതകുരുക്ക്

ബെംഗളൂരു: ഹൊസൂർ ഫ്ലൈ ഓവറിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ചെന്നൈ-ബെംഗളൂരു പാതയിൽ വൻ ഗതാഗത കുരുക്ക്. ഫ്ലൈഓവറിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്നാണ് കുരുക്കുണ്ടായത്.

ഹൊസൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ഫ്ലൈ ഓവറിലാണ് വിള്ളൽ കണ്ടെത്തിയത്. ഗുരുതരമായ സുരക്ഷവീഴ്ചയാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ദേശീയപാതാ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

ഫ്ലൈഓവർ പരിശോധിച്ച ദേശീയപാത അതോറിറ്റി എൻജിനീയർമാരാണ് ഇതിലൂടെയുള്ള ഗതാഗതം തടയാൻ നിർദേശിചത്. അപ്രതീക്ഷിതമായി ഫ്ലൈ ഓവർ അടച്ചിട്ടതോടെയാണ് പാതയിൽ വലിയ ഗതാഗതകുരുക്ക് ഉടലെടുത്തത്.

വാഹനങ്ങളുടെ നിര മൂന്ന് കിലോമീറ്റർ വരെ നീണ്ടു. ബെംഗളൂരുവിലേക്കുള്ള യാത്രികരിൽ പലരും ഒരു മണിക്കൂറോളം ഗതാഗത കുരുക്കിൽപ്പെട്ടുവെന്ന് പരാതിപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts