പഹല്‍ഗാം ഭീകരാക്രമണം; രണ്ട് പേര്‍കൂടി പിടിയിൽ, അറസ്റ്റിലായത് ഭീകരരെ നേരിട്ട് സഹായിച്ചവർ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. പ്രദേശവാസികളായ രണ്ട് പേരെയാണ് പിടികൂടിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. പഹല്‍ഗാമിലെ ബട്‌കോട്ടില്‍ നിന്നുള്ള പര്‍വൈസ് അഹമ്മദ് ജോത്തര്‍, പഹല്‍ഗാം ഹില്‍ പാര്‍ക്ക് മേഖലയില്‍ നിന്നുള്ള ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരെയാണ് പിടികൂടിയത്. ഭീകരാക്രമണം നടത്തിയവർക്ക് സഹായം ചെയ്തവരാണ് ഇരുവരുമെന്ന് എന്‍ഐഎ കണ്ടെത്തി. ആക്രമണം നടത്തിയ ഭീകരരെ സംബന്ധിച്ച പ്രധാന വിവരങ്ങള്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ചു. അക്രമികള്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാന്‍ പൗരന്മാരാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എന്‍ഐഎ പറഞ്ഞു.

Read More

വലിയ വിമാനങ്ങൾ മാത്രമല്ല; ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ചെറിയ വിമാനങ്ങളുടെ സർവീസ് താൽകാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ. 19 റൂട്ടുകളിൽ പ്രതിവാര സർവീസ് നടത്തുന്ന 118 വിമാനങ്ങളാണ് നിലവിൽ റദ്ദാക്കുന്നത്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന വലിയ വിമാനങ്ങളുടെ 15 ശതമാനം വെട്ടികുറച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ചെറിയ വിമാനങ്ങളുടെ 5 ശതമാനമാണ് കുറയ്‌ക്കുക. ജൂലൈ 15 വരെ നിരോധനം തുടരുമെന്നാണ് സൂചന. പുതിയ തീരുമാന അടിസ്ഥാനത്തിൽ ബംഗളൂരു-സിങ്കപ്പൂർ, പൂനെ -സിങ്കപ്പൂർ, മുംബൈ-ബഗ്ദോഗ്ര റൂട്ടുകളിലേക്കുള്ള ഏഴു പ്രതിവാര ഫ്ലൈറ്റുകൾ ജൂലെ 15 വരെയില്ല. ഇതിന് പുറമേ ഡൽഹി-ബംഗളൂരു, ഡൽഹി-മുംബൈ പോലുള്ള ആഭ്യന്തര സർവീസുകളിലും…

Read More

ഇന്ത്യയിൽ സ്ത്രീകൾ ഒറ്റയ്ക്ക് എവിടെയും യാത്ര ചെയ്യരുത്; ലൈംഗികാതിക്രമം, ഭീകരവാദം എന്നിവ എപ്പോൾ വേണമെങ്കിലും സംഭവിക്കാം : പൗരൻമാർക്ക് യു.എസിൻ്റെ ജാഗ്രതാ നിർദേശം

വാഷിംഗ്ടൺ : ഇന്ത്യ സന്ദർശനത്തിനെത്തുന്ന യു.എസ് പൗരൻമാർക്കുള്ള യാത്രാ ജാഗ്രതാ നിർദേശങ്ങൾ പുതുക്കി യു.എസ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദേശത്തിലുള്ളത്. പ്രധാന കാരണങ്ങളായി ചൂണ്ടി കാണിച്ചിരിക്കുന്നത് ഭീകരവാദവും, ലൈംഗിക അതിക്രമവുമാണ്. ഇന്ത്യയിൽ മിക്ക ഇടങ്ങളിലും സഞ്ചാരികൾ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്‌നം ലൈംഗികാതിക്രമമാണെന്നും. മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഭീകരവാദികളുടെ ആക്രമണം ഉണ്ടായേക്കാമെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നു. ഇത്തരക്കാർ ലക്ഷ്യം വെക്കുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളും, ഗതാഗത സംവിധാനങ്ങളും ഷോപ്പിങ് മോളുകളാനിന്നും മുന്നറിയിപ്പിൽ പറയുന്നു. ജീവിക്കാൻ സുരക്ഷിതമല്ലാത്ത രാജ്യം എന്നിരിക്കെ ഇന്ത്യയിൽ ജോലി ചെയ്യുന്ന യു.എസ്…

Read More

ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചു ; ബന്ധുക്കളായ 40 പേരെ നിർബന്ധിച്ച് മൊട്ടയടിപ്പിച്ച് നാട്ടുകാർ

ഭുവനേശ്വര്‍: ഒഡീഷയിൽ പെൺകുട്ടി ജാതി മാറി വിവാഹം കഴിച്ചെന്നാരോപിച്ച് ആദിവാസി കുടുംബത്തിലെ 40 പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല മൊട്ടയടിപ്പിച്ചു. ശുദ്ധീകരണത്തിൻ്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നും ഇത് ആചാരത്തിൻ്റെ ഭാഗമാണെന്നും അവർ പറഞ്ഞു. പട്ടിക വിഭാഗത്തിൽ ഉൾപ്പെടുന്ന പെൺകുട്ടി പട്ടിക ജാതിയിലെ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിലെ പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല മുണ്ഡനം ചെയ്യിപ്പിച്ചു. യുവതിയും യുവാവും തമ്മിലുള്ള ബന്ധം ജാതിയിലുള്ള വ്യത്യാസത്തെ തുടർന്ന് വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഇരുവരും മറ്റൊരു ഗ്രാമത്തിൽ പോയി വിവാഹം കഴിച്ചു. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം…

Read More

കാ​വേ​രി ന​ദി​യി​ൽ ചി​താ​ഭ​സ്മം ഒഴുക്കൽ ത​ട​യാ​ൻ പ​ദ്ധ​തി; ലക്ഷ്യം നദിയെ മാലിന്യമുക്തമാക്കുക

ബെംഗളൂരു : കർണാടകയുടെ പ്രധാന ശു​ദ്ധ​ജ​ല വി​ത​ര​ണ ഉ​റ​വി​ട​മാ​യ കാ​വേ​രി ന​ദിയെ മലിനപ്പെടുത്തുന്നത് തടയാൻ ശ്രീ​രം​ഗ​പ​ട്ട​ണ ന​ഗ​ര​സ​ഭ പ​ദ്ധ​തി. ശ്രീ​രം​ഗ​പ​ട്ട​ണ​യി​ലെ പു​ണ്യ സം​ഗ​മ​ത്തി​ൽ ഹൈന്ദവ വിശ്വാസ പ്രകാരം മരണശേഷം അ​സ്തി ഒഴുക്കുന്ന ച​ട​ങ്ങു​ക​ളി​ൽ​ നി​ന്നു​ള്ള ചാ​രം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക പദ്ധതികൾ ആരംഭിക്കും. പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന യൂ​നി​റ്റു​ക​ൾ, പ്ര​ത്യേ​ക ഡ്രൈ​നേ​ജ് സം​വി​ധാ​നം എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ടെ​ൻ​ഡ​റു​ക​ൾ ക്ഷണിച്ചിരിക്കുയാണ് നഗരസഭ. ചാരം വെള്ളത്തിൽ ഒഴുക്കുന്നതിലൂടെയുള്ള മാലിന്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് മനസിലാക്കി കാ​വേ​രി ന​ദി​യെ നേ​രി​ട്ട് മ​ലി​ന​മാ​ക്കു​ന്ന​ത് ത​ട​യു​ക എ​ന്ന​താ​ണ് ഈ…

Read More

വി​ധാ​ൻ സൗ​ധ​ക്ക് പു​റ​ത്ത് പ്ര​തി​ഷേ​ധം കടുപ്പിച്ച് ബൈ​ക്ക് ടാ​ക്സി ഡ്രൈവർമാർ; കേ​സെ​ടു​ത്ത് പൊ​ലീ​സ്

ബെംഗളൂരു : ക​ർ​ണാ​ട​ക ഹൈ​കോ​ട​തി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ബൈ​ക്ക് ടാ​ക്സി​ക​ൾ നി​രോ​ധി​ച്ച​ നടപടിക്കെതിരെ പ്ര​തി​ഷേ​ധി​ച്ച് ബൈ​ക്ക് ടാ​ക്സി ഡ്രൈവർമാർ. ബൈ​ക്ക് ടാ​ക്സി സേ​വ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആവശ്യമായ ച​ട്ടം കൊ​ണ്ടു​വരികെ, സ​മ്പൂ​ർ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്കുക, സ​ർ​ക്കാ​ർ ഇ​ട​പെ​ടുക എന്നീ ആവശ്യങ്ങളാണ് പ്ര​തി​ഷേ​ധ​ക്കാ​ർ മുന്നോട്ട് വെച്ചത്. വി​ധാ​ൻ സൗ​ധ​ക്ക് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ ഡ്രൈവർമാരെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്ഥ​ല​ത്തു​നി​ന്ന് പി​രി​ച്ചു​വി​ട്ട​താ​യി പൊ​ലീ​സ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രവേശന അനുമതിയില്ലാതെ വി​ധാ​ൻ സൗ​ധ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു.

Read More

ചോ​ക്ലേ​റ്റിൽ ക​ഞ്ചാ​വ് കലർത്തി വിൽപ്പന; യുവാവ് അ​റ​സ്റ്റി​ൽ

ബെംഗളൂരു : ക​ഞ്ചാ​വ് ക​ല​ർ​ന്ന ചോ​ക്ലേ​റ്റ് കൈ​വ​ശം വെച്ച യുവാവിനെ അറസ്റ്റ് ചെയ്‌ത്‌ എ​ക്സൈ​സ്. വി.​എ​ൻ. സു​ജി​ത് കു​മാ​റാ​ർ എന്നയാളാണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 303 ഗ്രാം ​ക​ള്ള​ക്ക​ട​ത്ത് ചോ​ക്ലേ​റ്റ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ഇയാളെ പിടികൂടിയത്. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് സി.​എ​ച്ച്. ഗാ​യ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​മ്പു​വെ​ൽ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള പാ​ൻ ഷോ​പ്പ് റെ​യ്ഡ് ചെ​യ്താ​ണ് ‘ഭാ​ങ്’ ചോ​ക്ലേ​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്. ‘ചാ​ർ​മി​നാ​ർ’, ‘ബം ​ബം’ എ​ന്നീ കോ​ഡ് നാ​മ​ങ്ങ​ളി​ൽ വി​റ്റ​ഴി​ച്ച ചോ​ക്ലേ​റ്റു​ക​ൾ ആ​യു​ർ​വേ​ദ ക്ലാ​സി​ക് ഫൗ​ണ്ടേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു. ഈ ​ചോ​ക്ലേ​റ്റു​ക​ൾ​ക്ക് ക​ഞ്ചാ​വി​ൻ്റെ മണമാണ്. ചോക്ലേറ്റിൻ്റെ കോ​ഡ്…

Read More

യുടേണടിച്ച് വിദേശകാര്യമന്ത്രാലയം; പ്രിയങ്ക് ഖാർഗെക്ക് വിദേശസന്ദർശനത്തിനുള്ള അനുമതി ലഭിച്ചു

ന്യൂഡൽഹി: വിദേശ സന്ദർശനത്തിനുള്ള അനുമതി തനിക്ക് ലഭിച്ചുവെന്ന് കർണാടക പഞ്ചായത്തീരാജ് മന്ത്രി പ്രിയങ്ക ഖാർഗെ. നേരത്തെയുള്ള നിലപാടിൽ നിന്ന് യുടേണടിച്ചാണ് വിദേശകാര്യമന്ത്രാലയം തനിക്ക് അനുമതി നൽകിയതെന്നും എക്സ് പോസ്റ്റിൽ ഖാർഗെ വ്യക്തമാക്കി. മെയ് 15നാണ് യു.എസിൽ പോകുന്നതിനായി താൻൻ അനുമതി തേടിയത്. ജൂൺ 14നും 25നും ഇടക്ക് സന്ദർശനം നടത്താനായിരുന്നു താൻ അനുമതി തേടിയത്. നിരവധി മീറ്റിങ്ങുകളിൽ തനിക്ക് പ​ങ്കെടുക്കേണ്ടിയിരുന്നു. എന്നാൽ, വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു. എന്നാൽ, വിദേശകാര്യമന്ത്രാലയം തീരുമാനം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ വിമർശനം ശക്തമായതോടെയാണ് പ്രിയങ്ക് ഖാർഗെക്ക്…

Read More

ഹൊസൂർ ഫ്ലൈ ഓവറിൽ വിള്ളൽ; ബെംഗളൂരുവിലേക്കുള്ള പാതയിൽ ഗതാഗതകുരുക്ക്

ബെംഗളൂരു: ഹൊസൂർ ഫ്ലൈ ഓവറിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ചെന്നൈ-ബെംഗളൂരു പാതയിൽ വൻ ഗതാഗത കുരുക്ക്. ഫ്ലൈഓവറിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്നാണ് കുരുക്കുണ്ടായത്. ഹൊസൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ഫ്ലൈ ഓവറിലാണ് വിള്ളൽ കണ്ടെത്തിയത്. ഗുരുതരമായ സുരക്ഷവീഴ്ചയാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ദേശീയപാതാ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്ലൈഓവർ പരിശോധിച്ച ദേശീയപാത അതോറിറ്റി എൻജിനീയർമാരാണ് ഇതിലൂടെയുള്ള ഗതാഗതം തടയാൻ നിർദേശിചത്. അപ്രതീക്ഷിതമായി ഫ്ലൈ ഓവർ അടച്ചിട്ടതോടെയാണ് പാതയിൽ വലിയ ഗതാഗതകുരുക്ക് ഉടലെടുത്തത്. വാഹനങ്ങളുടെ നിര മൂന്ന് കിലോമീറ്റർ വരെ നീണ്ടു. ബെംഗളൂരുവിലേക്കുള്ള യാത്രികരിൽ പലരും…

Read More
Click Here to Follow Us