ബെംഗളൂരു : കർണാടകയുടെ പ്രധാന ശുദ്ധജല വിതരണ ഉറവിടമായ കാവേരി നദിയെ മലിനപ്പെടുത്തുന്നത് തടയാൻ ശ്രീരംഗപട്ടണ നഗരസഭ പദ്ധതി. ശ്രീരംഗപട്ടണയിലെ പുണ്യ സംഗമത്തിൽ ഹൈന്ദവ വിശ്വാസ പ്രകാരം മരണശേഷം അസ്തി ഒഴുക്കുന്ന ചടങ്ങുകളിൽ നിന്നുള്ള ചാരം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പദ്ധതികൾ ആരംഭിക്കും. പ്ലാറ്റ്ഫോമുകൾ, മാലിന്യ നിർമാർജന യൂനിറ്റുകൾ, പ്രത്യേക ഡ്രൈനേജ് സംവിധാനം എന്നിവ നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ടെൻഡറുകൾ ക്ഷണിച്ചിരിക്കുയാണ് നഗരസഭ. ചാരം വെള്ളത്തിൽ ഒഴുക്കുന്നതിലൂടെയുള്ള മാലിന്യ പ്രശ്നങ്ങളെ സംബന്ധിച്ച് മനസിലാക്കി കാവേരി നദിയെ നേരിട്ട് മലിനമാക്കുന്നത് തടയുക എന്നതാണ് ഈ…
Read More