കാ​വേ​രി ന​ദി​യി​ൽ ചി​താ​ഭ​സ്മം ഒഴുക്കൽ ത​ട​യാ​ൻ പ​ദ്ധ​തി; ലക്ഷ്യം നദിയെ മാലിന്യമുക്തമാക്കുക

ബെംഗളൂരു : കർണാടകയുടെ പ്രധാന ശു​ദ്ധ​ജ​ല വി​ത​ര​ണ ഉ​റ​വി​ട​മാ​യ കാ​വേ​രി ന​ദിയെ മലിനപ്പെടുത്തുന്നത് തടയാൻ ശ്രീ​രം​ഗ​പ​ട്ട​ണ ന​ഗ​ര​സ​ഭ പ​ദ്ധ​തി.

ശ്രീ​രം​ഗ​പ​ട്ട​ണ​യി​ലെ പു​ണ്യ സം​ഗ​മ​ത്തി​ൽ ഹൈന്ദവ വിശ്വാസ പ്രകാരം മരണശേഷം അ​സ്തി ഒഴുക്കുന്ന ച​ട​ങ്ങു​ക​ളി​ൽ​ നി​ന്നു​ള്ള ചാ​രം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക പദ്ധതികൾ ആരംഭിക്കും.

പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന യൂ​നി​റ്റു​ക​ൾ, പ്ര​ത്യേ​ക ഡ്രൈ​നേ​ജ് സം​വി​ധാ​നം എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ടെ​ൻ​ഡ​റു​ക​ൾ ക്ഷണിച്ചിരിക്കുയാണ് നഗരസഭ.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

ചാരം വെള്ളത്തിൽ ഒഴുക്കുന്നതിലൂടെയുള്ള മാലിന്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് മനസിലാക്കി
കാ​വേ​രി ന​ദി​യെ നേ​രി​ട്ട് മ​ലി​ന​മാ​ക്കു​ന്ന​ത് ത​ട​യു​ക എ​ന്ന​താ​ണ് ഈ ​സം​രം​ഭ​ത്തി​ൻ്റെ ല​ക്ഷ്യം.

ഡി.​പി.​ആ​ർ പൂർണമായി തയ്യാറായി കഴിഞ്ഞാൽആ​ചാ​ര​ങ്ങ​ളിൽ നിയന്ത്രണം വരും. പ​ശ്ചി​മ​വാ​ഹി​നി, സം​ഘം, ഗോ​സാ​യി ഘ​ട്ട്, സ്നാ​ന ഘ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കുകയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.

പ​ദ്ധ​തി​ച്ചെ​ല​വായി കണക്കാക്കുന്നത് നാല് കോടി രൂപയാണ്. ആചാരത്തിൻ്റെ ഭാഗമായി പുഴയിലേയ്ക്ക് എത്തുന്ന മാലിന്യങ്ങൾ തടഞ്ഞ് നദിയെ മാലിന്യ മുക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധികൃതർ വ്യകത്മാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
[masterslider id="10"]

Related posts