ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചു ; ബന്ധുക്കളായ 40 പേരെ നിർബന്ധിച്ച് മൊട്ടയടിപ്പിച്ച് നാട്ടുകാർ

ഭുവനേശ്വര്‍: ഒഡീഷയിൽ പെൺകുട്ടി ജാതി മാറി വിവാഹം കഴിച്ചെന്നാരോപിച്ച് ആദിവാസി കുടുംബത്തിലെ 40 പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല മൊട്ടയടിപ്പിച്ചു. ശുദ്ധീകരണത്തിൻ്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നും ഇത് ആചാരത്തിൻ്റെ ഭാഗമാണെന്നും അവർ പറഞ്ഞു.

പട്ടിക വിഭാഗത്തിൽ ഉൾപ്പെടുന്ന പെൺകുട്ടി പട്ടിക ജാതിയിലെ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിലെ പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല മുണ്ഡനം ചെയ്യിപ്പിച്ചു.

യുവതിയും യുവാവും തമ്മിലുള്ള ബന്ധം ജാതിയിലുള്ള വ്യത്യാസത്തെ തുടർന്ന് വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഇരുവരും മറ്റൊരു ഗ്രാമത്തിൽ പോയി വിവാഹം കഴിച്ചു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതോടെ യുവതിയുടെ കുടുംബം സ്വന്തം ജാതിയില്‍ നിന്നും പുറത്തായെന്ന് നാട്ടുകാര്‍ ആരോപിച്ചു. തിരികെ സ്വന്തം ജാതിയിലേയ്ക്ക് വരണമെങ്കിൽ

പെണ്‍കുട്ടിയുടെ കുടുംബത്തിലെ പുരുഷന്മാര്‍ തല മൊട്ടയടിക്കണമെന്നും ആടുകള്‍, കോഴികള്‍, പന്നി എന്നിവയെ ബലികൊടുക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.

സ്വന്തം താൽപ്പര്യത്തോടെ അല്ലെങ്കിലും യുവതിയുടെ കുടുംബം ബലി നൽകാനും തല മുണ്ഡനം ചെയ്യാനും നിർബന്ധിതരാവുകയായിരുന്നു. അതെസമയം സംഭവം വിവാദമായതോടെ കാശിപൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts