ഇന്ത്യയിൽ സ്ത്രീകൾ ഒറ്റയ്ക്ക് എവിടെയും യാത്ര ചെയ്യരുത്; ലൈംഗികാതിക്രമം, ഭീകരവാദം എന്നിവ എപ്പോൾ വേണമെങ്കിലും സംഭവിക്കാം : പൗരൻമാർക്ക് യു.എസിൻ്റെ ജാഗ്രതാ നിർദേശം

വാഷിംഗ്ടൺ : ഇന്ത്യ സന്ദർശനത്തിനെത്തുന്ന യു.എസ് പൗരൻമാർക്കുള്ള യാത്രാ ജാഗ്രതാ നിർദേശങ്ങൾ പുതുക്കി യു.എസ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദേശത്തിലുള്ളത്. പ്രധാന കാരണങ്ങളായി ചൂണ്ടി കാണിച്ചിരിക്കുന്നത് ഭീകരവാദവും, ലൈംഗിക അതിക്രമവുമാണ്.

ഇന്ത്യയിൽ മിക്ക ഇടങ്ങളിലും സഞ്ചാരികൾ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്‌നം ലൈംഗികാതിക്രമമാണെന്നും. മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഭീകരവാദികളുടെ ആക്രമണം ഉണ്ടായേക്കാമെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നു.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ഇത്തരക്കാർ ലക്ഷ്യം വെക്കുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളും, ഗതാഗത സംവിധാനങ്ങളും ഷോപ്പിങ് മോളുകളാനിന്നും മുന്നറിയിപ്പിൽ പറയുന്നു. ജീവിക്കാൻ സുരക്ഷിതമല്ലാത്ത രാജ്യം എന്നിരിക്കെ ഇന്ത്യയിൽ ജോലി ചെയ്യുന്ന യു.എസ് പൗരൻമാരോട് മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ പ്രത്യേകം അനുമതി തേടണമെന്നും നിർദേശമുണ്ട്.

അതെസമയം സ്ത്രീകൾക്ക് പ്രത്യേകമായി നൽകിയിരിക്കുന്ന നിർദേശങ്ങളിൽ ഇന്ത്യയിലെവിടെയും ഒറ്റക്ക് യാത്ര ചെയ്യരുതെന്നാണ് യു.എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts