ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെന്‍സെക്‌സ് 311 പോയിന്റ് നേട്ടത്തില്‍ 35461ലും നിഫ്റ്റി 95 പോയിന്റ് ഉയര്‍ന്ന് 10644 ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1290 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 301 ഓഹരികള്‍ നഷ്ടത്തിലുമാണ്. ശക്തികാന്ത് ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചതിനെതുടര്‍ന്ന് ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ഇന്ത്യ ബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടാറ്റമോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, സിപ്ല, ഒഎന്‍ജിസി, എസ്ബിഐ, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, എച്ച്പിസിഎല്‍, ടൈറ്റന്‍ കമ്പനി, കോള്‍ ഇന്ത്യ, ബിപിസിഎല്‍, റിലയന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts