മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ഭോപ്പാല്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 114 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പി 109 സീറ്റുകള്‍ നേടി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്‌ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും കമല്‍നാഥ് എം.പി അവകാശപ്പെട്ടു. ഇന്ന് നിയമസഭാകക്ഷി യോഗംചേരും. ദിഗ് വിജയ് സിങ് ഭോപ്പാലില്‍ തുടരും. എ.കെ.ആന്റണിയെ നിരീക്ഷകനായി രാഹുല്‍ ഗാന്ധി നിയോഗിച്ചു. കൂടിക്കാഴ്ചക്ക് അനുമതി ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട 116 എന്ന സഖ്യയിലെത്തിയില്ലെങ്കിലും ബിഎസ്പി-എസ്പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

വിജയം ഉറപ്പിച്ച 114 സീറ്റുകള്‍ കൂടാതെ ജയിച്ച രണ്ട് സീറ്റുകളും എസ്പി ജയിച്ച ഒരു സീറ്റുമടക്കം 117 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. തന്ത്രശാലിയും അനുഭവപരിജ്ഞാനിയുമായ കമല്‍നാഥിന്‍റെ നേതൃത്വമാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ എന്നത് സംശയമില്ല.

തുടക്കം മുതല്‍ ഒടുക്കം വരെ അനിശ്ചിതത്വവും ആകാംക്ഷയും നിറഞ്ഞ വോട്ടെണ്ണലായിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം ശരിക്കും മത്സരിച്ചു എന്നുതന്നെ പറയാം. ഇടവേളകളില്‍ 116 എന്ന സംഖ്യ ഇരു കക്ഷികളും തൊട്ടു. ഒടുവില്‍ 114 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ഭരണ കക്ഷിയായ ബിജെപി 109 സീറ്റുമായി തൊട്ടുപിന്നില്‍. ചിത്രം വ്യക്തമായ പിന്നാലെ രാത്രി 11 മണിയോടെ തന്നെ പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തയച്ചു.

മറ്റ് സ്വതന്ത്രരുടെ പിന്തുണ ഉറപ്പായെന്നും കത്തില്‍ വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ അറിയിപ്പ് കിട്ടിയ ശേഷമേ കൂടിക്കാഴ്ചക്ക് അവസരം നല്‍കുവെന്നാണ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ മറുപടി നല്‍കിയത്. എസ്.പി നേരത്തെ തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us