ബെംഗളൂരു : കഞ്ചാവ് കലർന്ന ചോക്ലേറ്റ് കൈവശം വെച്ച യുവാവിനെ അറസ്റ്റ് ചെയ്ത് എക്സൈസ്. വി.എൻ. സുജിത് കുമാറാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 303 ഗ്രാം കള്ളക്കടത്ത് ചോക്ലേറ്റ് പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഡെപ്യൂട്ടി സൂപ്രണ്ട് സി.എച്ച്. ഗായത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പമ്പുവെൽ ജങ്ഷന് സമീപമുള്ള പാൻ ഷോപ്പ് റെയ്ഡ് ചെയ്താണ് ‘ഭാങ്’ ചോക്ലേറ്റ് പിടിച്ചെടുത്തത്. ‘ചാർമിനാർ’, ‘ബം ബം’ എന്നീ കോഡ് നാമങ്ങളിൽ വിറ്റഴിച്ച ചോക്ലേറ്റുകൾ ആയുർവേദ ക്ലാസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടതായിരുന്നു. ഈ ചോക്ലേറ്റുകൾക്ക് കഞ്ചാവിൻ്റെ മണമാണ്. ചോക്ലേറ്റിൻ്റെ കോഡ്…
Read More