ചോ​ക്ലേ​റ്റിൽ ക​ഞ്ചാ​വ് കലർത്തി വിൽപ്പന; യുവാവ് അ​റ​സ്റ്റി​ൽ

ബെംഗളൂരു : ക​ഞ്ചാ​വ് ക​ല​ർ​ന്ന ചോ​ക്ലേ​റ്റ് കൈ​വ​ശം വെച്ച യുവാവിനെ അറസ്റ്റ് ചെയ്‌ത്‌ എ​ക്സൈ​സ്. വി.​എ​ൻ. സു​ജി​ത് കു​മാ​റാ​ർ എന്നയാളാണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ​നി​ന്ന് 303 ഗ്രാം ​ക​ള്ള​ക്ക​ട​ത്ത് ചോ​ക്ലേ​റ്റ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ഇയാളെ പിടികൂടിയത്.

ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് സി.​എ​ച്ച്. ഗാ​യ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​മ്പു​വെ​ൽ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള പാ​ൻ ഷോ​പ്പ് റെ​യ്ഡ് ചെ​യ്താ​ണ് ‘ഭാ​ങ്’ ചോ​ക്ലേ​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

‘ചാ​ർ​മി​നാ​ർ’, ‘ബം ​ബം’ എ​ന്നീ കോ​ഡ് നാ​മ​ങ്ങ​ളി​ൽ വി​റ്റ​ഴി​ച്ച ചോ​ക്ലേ​റ്റു​ക​ൾ ആ​യു​ർ​വേ​ദ ക്ലാ​സി​ക് ഫൗ​ണ്ടേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു.

ഈ ​ചോ​ക്ലേ​റ്റു​ക​ൾ​ക്ക് ക​ഞ്ചാ​വി​ൻ്റെ മണമാണ്. ചോക്ലേറ്റിൻ്റെ കോ​ഡ് പറഞ്ഞാൽ ആവശ്യാനുസരണം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സു​ജി​ത് കു​മാ​ർ ഈ ​ചോ​ക്ലേ​റ്റു​ക​ൾ വി​ൽ​ക്കു​ക​യാ​യി​രു​ന്നു പതിവ്. കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതിന് ആവശ്യക്കാരായി ഉണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ
[masterslider id="10"]

Related posts