സ്പീഡ് പോസ്റ്റിൽ നഷ്ടപ്പെട്ട സാധനങ്ങൾക്ക് നഷ്ടപരിഹാര മാർഗം നിർദേശിച്ച് കർണാടക തപാൽ വകുപ്പ് 

ബെംഗളൂരു: സംസ്ഥാനത്ത് നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് വഴി ബുക്ക് ചെയ്യപ്പെട്ട സാധനങ്ങൾ സ്വീകർത്താക്കളിൽ എത്തുന്നതിന് മുമ്പ് മറ്റ് സാധനങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് നിരവധി പരാതികൾ കർണാടക തപാൽ വകുപ്പിന് ലഭിച്ചിട്ടുണ്ട്. വഴിമധ്യേ ഹാൻഡ്‌ലർമാർ ഓർഡർ ചെയ്യപ്പെട്ട സാധനങ്ങൾക്ക് പകരം മറ്റ് സാധനങ്ങൾ ഉപയോഗിച്ച് വീണ്ടും പാക്ക് ചെയ്തതാണ് ഇതിന് കാരണമെന്നാണ് ഒരു മുതിർന്ന തപാൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

“ഇന്ത്യ പോസ്റ്റ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ച ലേഖനങ്ങൾ വിമാനത്തിലോ ട്രക്കുകളിലോ ആണ് അയയ്ക്കുന്നതെങ്കിലും അവ കൈകാര്യം ചെയ്യുന്ന മറ്റ് ഏജൻസികളുണ്ട് ഇവർ ഡിപ്പാർട്ട്‌മെന്റിലെ ആരുമറിയാതെ വഴിയിൽ എവിടെയോ വെച്ച് ഇനങ്ങൾ മാറ്റിസ്ഥാപിക്കുന്നുവെന്നും. സ്വീകർത്താവ് ഞങ്ങളോട് പരാതിപ്പെടുമ്പോൾ മാത്രമാണ് പ്രശ്നം വെളിച്ചത്ത് വരുന്നത് എന്നും കർണാടക സർക്കിളിലെ ബിസിനസ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് പോസ്റ്റ്മാസ്റ്റർ ജനറൽ (എപിഎംജി), വി താര പറഞ്ഞു

പാഴ്‌സലിന്റെ ഉള്ളടക്കം കൃത്യമായി അറിയാത്തതിനാൽ പൂർണമായ നഷ്ടപരിഹാരം നൽകാൻ തപാൽ വകുപ്പിന് കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ഇപ്പോൾ, സ്പീഡ് പോസ്റ്റ് ചാർജിന്റെ ഇരട്ടി തുക മാത്രമേ നഷ്ടപരിഹാരമായി നൽകുന്നുള്ളൂ. അതും ബുക്ക് ചെയ്യുന്ന വ്യക്തി നിർദ്ദിഷ്ട ഇനത്തിന് ഇൻഷ്വർ ചെയ്യാത്ത പക്ഷം നഷ്ടപരിഹാരം നൽകാൻ ഞങ്ങൾക്ക് വ്യവസ്ഥയില്ലന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts