നവവധുവിനെ 27 കാരനായ വരൻ കുത്തിക്കൊന്നു 

ബെംഗളൂരു: കല്യാണത്തിന് പിന്നാലെ നവവധുവിനെ 27കാരനായ വരന്‍ കുത്തിക്കൊന്നു. കല്യാണത്തിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ (കെജിഎഫ്) ആണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ നവീന്‍ ആണ് കെജിഎഫ് സ്വദേശിനിയായ ലിഖിത ശ്രീയെ(20) കുത്തിക്കൊന്നത്. ബുധനാഴ്ച രാവിലെയായിരുന്നു കല്യാണം. താലികെട്ടിന് പിന്നാലെ നവീനും നിഖിതയും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കുപിതനായ നവീന്‍ നവവധുവിനെ കുത്തി കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ അതേ കത്തിയെടുത്ത് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച നവീന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വസ്ത്ര…

Read More

രണ്ടാമതും പെൺകുഞ്ഞ് ജനിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ 

ഭുവനേശ്വര്‍: രണ്ടാമതും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഒഡിഷ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയേയും ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. 46 കാരനായ സഞ്ജീഷ് ദാസ് ആണ് പ്രതി. സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 33തവണയാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. ഭാര്യ രണ്ടാമത് പ്രസവിച്ചത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ വൈരാഗ്യത്തില്‍ ആറ് വയസുള്ള ആദ്യത്തെ മകളെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും…

Read More

യശശ്രീ ഷിൻഡെയുടെ കൊലപാതകം; പ്രതി കർണാടകയിൽ പിടിയിൽ 

ബെംഗളൂരു: മഹാരാഷ്ട്രയില്‍ 20കാരിയായ യശശ്രീ ഷിൻഡെയുടെ കൊലപാതക കേസിലെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നവി മുംബൈയിലെ ഉറാൻ പ്രദേശത്താണ് യശശ്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 5 ദിവസത്തെ തിരച്ചിലിന് ശേഷമാണ് കർണാടകയിലെ ഗുല്‍ബർഗ ജില്ലയില്‍ നിന്ന് പ്രതിയായ ദാവൂദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹാഭ്യാർഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. വളരെ കാലമായി ഇയാള്‍ യശശ്രീയെ ശല്യം ചെയ്തിരുന്നു. യശശ്രീയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദാവൂദ് ഷെയ്‌ക്കിനെതിരെ 2019ല്‍ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് ഒന്നര മാസത്തോളം ഇയാള്‍…

Read More

പിജി ഹോസ്റ്റലിലെ യുവതിയുടെ കൊലപാതകം; കുത്തേറ്റ യുവതിയെ നോക്കി നിന്ന് ഹോസ്റ്റലിലെ മറ്റ് താമസക്കാർ

ബെംഗളൂരു: പിജി ഹോസ്റ്റലില്‍ അതിക്രൂരമായി യുവതി കൊല്ലപ്പെട്ടത് വലിയ വാർത്തയായിട്ടുണ്ട്. അതിനൊപ്പം തന്നെ യുവതി സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ദയാദാക്ഷിണ്യമില്ലാതെ നോക്കിനിന്ന ഹോസ്റ്റലിലെ താമസക്കാരായ മറ്റു പെണ്‍കുട്ടികളുടെ നിസംഗതയും ചർച്ചയാകുകയാണ്. അക്രമി അതിക്രൂരമായി കുത്തിപരുക്കേല്‍പിച്ച്‌ പോയ ശേഷം തറയിലിരുന്നുപോയ കൃതി മറ്റു പെണ്‍കുട്ടികളെ സഹായത്തിനായി കരഞ്ഞു വിളിച്ചെങ്കിലും ഏറെനേരം ആരും സഹായിച്ചില്ലെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൃതിയുടെ നിലവിളി കേട്ട മറ്റു താമസക്കാരായ പെണ്‍കുട്ടികള്‍ മൂന്നുപേർ മുകള്‍നിലയില്‍ നിന്നിറങ്ങി വരുന്നുണ്ട്. പക്ഷേ അവരാരും കൃതിയെ സഹായിക്കാനായി അരികിലേക്ക് എത്തുന്നില്ല. അവർ ഫോണില്‍ ആരെയോ വിളിക്കുന്നതാണ്…

Read More

ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിക്കായി തിരച്ചിൽ 

ബെംഗളൂരു: പി ജി ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോറമംഗല വി ആര്‍ ലേ ഔട്ടിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപം വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി താമസിക്കുന്ന കെട്ടിടത്തില്‍ കയറി കഴുത്തറത്താണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും ഡിസിപി വ്യക്തമാക്കി. കൊല്ലപ്പെട്ട കൃതികുമാരി നഗരത്തിലെ…

Read More

ഐസ്ക്രീം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി അറസ്റ്റിൽ 

ബെംഗളൂരു: ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് നാല് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ 34കാരൻ അറസ്റ്റിൽ. നാല് വയസുകാരിയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. ശനിയാഴ്ചയാണ് കുട്ടിയെ ഐസ്ക്രീം വാങ്ങി നല്‍കാമെന്ന പേരില്‍ ഇയാള്‍ വീട്ടില്‍ നിന്ന് കൊണ്ട് പോയത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെയായിരുന്നു ഇത്. പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതെ അമ്മ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ പരിസരത്ത് അയല്‍വാസികള്‍ക്കൊപ്പം തിരച്ചില്‍ നടത്തുമ്പോഴാണ് യുവാവിനൊപ്പമാണ് കുട്ടിയെ അവസാനം കണ്ടതെന്ന് വ്യക്തമാവുകയായിരുന്നു. യുവാവിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് മറുപടി…

Read More

പിജി ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട നിലയിൽ 

ബെംഗളൂരു: പി.ജി.ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോറമംഗല വി.ആർ. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാർ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് കൃതികുമാരി. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. രാത്രി ഹോസ്റ്റലില്‍ കയറിയ അക്രമി യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാത്രി 11.10-നും 11.30-നും ഇടയിലാണ് സംഭവം നടന്നതെന്നും പോലീസ് കരുതുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍…

Read More

കൊലപാതക കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : ഹുബ്ബള്ളിയിലെ ക്ഷേത്രപൂജാരി കുത്തേറ്റുമരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഹുബ്ബള്ളി കമരിപേട്ട് സ്വദേശിയും ഓട്ടോറിക്ഷാഡ്രൈവറുമായ സന്തോഷ് തിപ്പണ്ണ ഭോജഗറിനെയാണ് (44) പോലീസ് അറസ്റ്റുചെയ്തത്. ഹുബ്ബള്ളി ഈശ്വർനഗറിലെ ദക്ഷിൺ വൈഷ്‌ണോദേവി ക്ഷേത്രം ട്രസ്റ്റിയും പൂജാരിയുമായ ദേവപ്പജ്ജ എന്ന ദേവേന്ദ്രപ്പ മഹാദേവപ്പ വനഹള്ളി (63)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. ക്ഷേത്രത്തിനുമുൻപിൽവെച്ച് ദേവപ്പജ്ജയെ കൊലപ്പെടുത്തിയശേഷം സന്തോഷ് രക്ഷപ്പെടുകയായിരുന്നെന്ന് ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മിഷണർ എൻ. സതീഷ് കുമാർ അറിയിച്ചു. പിന്നീട് കിട്ടൂർ ചന്നമ്മ സർക്കിളിൽനി ന്നാണ് ഇയാളെ പിടികൂടിയത്.

Read More

കുളിക്കാത്ത ഭാര്യയെ അടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ 

തായ്‌ലന്‍ഡ്: കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ അടിച്ച്‌ കൊന്ന് ഭര്‍ത്താവിന്റെ ക്രൂരത. തായ്‌ലന്‍ഡിലാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച്‌ മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവ ദിവസം കുളിക്കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നാലെയാണ് മരത്തടി കൊണ്ട് തലയ്ക്കടിച്ചത്. വീടിന് പുറത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമിച്ച ശേഷം ഭാര്യയെ കുളിമുറിയില്‍ കൊണ്ട് കിടത്തിയ ശേഷം വഴുതി വീണതായി അയല്‍ക്കാരേയും പോലീസിനേയും അറിയിക്കുകയായിരുന്നു. പോലീസ് ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ സ്ഥലത്ത് നിന്നും കടന്ന് കളയുകയും ചെയ്തു. ഒളിവില്‍ പോയ വാച്ചറിനെ ബാന്‍ ടാബ്…

Read More

കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി പിടിയിൽ 

ബെംഗളൂരു: കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുശാലിൻ്റെ മകൾ പൂജ(24)യെ ജൂൺ 30ന് വീട്ടിൽ നിന്ന് പോയതിന് ശേഷം ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഗുംബെ പോലീസ് സ്റ്റേഷനിലെ പിഎസ്ഐ രംഗനാഥ് അന്തരഗട്ടിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. യുവതിയെ പരിചയപ്പെട്ട മണി എന്ന് പേരുള്ള ആൾ…

Read More
Click Here to Follow Us