ബാഗ് മോഷ്ടിച്ചവരെ പിന്തുടരുന്നതിനിടെ ബൈക്ക് കാറിലിടിച്ച് മലയാളിയുവാവ് മരിച്ചു

ബെംഗളൂരു: ബാഗ് മോഷ്ടിച്ചവരെ പിന്തുടരുന്നതിനിടെ ബൈക്ക് കാറിലിടിച്ച് മലയാളിയുവാവ് മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 4.20-ന് മൈസൂരു ജെ.കെ. ഗ്രൗണ്ടിന് സമീപത്താണ് സംഭവം.  വയനാട് കൈനാട്ടിക്ക് സമീപം പുളിയാർമല മെനക്കൊല്ലി വീട്ടിൽ കുട്ടൻ-ദേവി ദമ്പതിമാരുടെ മകൻ അരവിന്ദാക്ഷനാണ് (20) മരിച്ചത്.

അപകടത്തിൽ കൂടെയുണ്ടായിരുന്ന വിപിൻ വാസുവിന് (19) സാരമായ പരിക്കേറ്റു. അരവിന്ദാക്ഷന്റെ കൈയിലുണ്ടായിരുന്ന ബാഗ് ബൈക്കിലെത്തിയ മോഷ്ടാക്കൾ തട്ടിപ്പറിച്ചതിനെത്തുടർന്ന് ഈ ബൈക്കിനെ പിന്തുടരുമ്പോൾ കാറുവന്ന് ഇടിക്കുകയായിരുന്നു. കെ.ആർ. ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയതിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

എൻ.ആർ. ട്രാഫിക് പോലീസ് ഇൻസ്പെക്ടർ യോഗേഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts