കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബസന്തിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. അറുത്തെടുത്ത തലയും, രക്തം പുരണ്ട കത്തിയുമായി ഇയാൾ പൊലീസിൽ കീഴടങ്ങി. സതി മൊണ്ടൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയായ ബിമൽ മൊണ്ടലിനെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ മൂത്ത സഹോദരൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ട യുവതി. വെട്ടിമാറ്റിയ തലയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും അയാളുടെ കൈവശം ഉണ്ടായിരുന്നു. അതെസമയം കൊലയാളിയുടെ പെരുമാറ്റം സൂചിപ്പിക്കുന്നത് അയാൾ മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയെന്ന നിലയിലാണെന്നാണ് പൊലീസ് അഭിപ്രായപ്പെടുന്നത്.…
Read More