തർക്കത്തിനൊടുവിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു : ദമ്പതിമാർ സഞ്ചരിച്ച കാറിനുനേരേ ബൈക്കിലെത്തിയ ആൾ ആക്രമണംനടത്തിയതിന്റെ ഞെട്ടൽ മാറുംമുൻപ്‌ വാഹനത്തിന് സൈഡുകൊടുത്തില്ലെന്നാരോപിച്ചുള്ള തർക്കത്തിനൊടുവിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി.

ബെംഗളൂരു സ്വദേശിയായ മഹേഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി വിദ്യാരണ്യപുരയിലാണ് സംഭവം.

വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു കാർയാത്രക്കാരും ബൈക്ക് യാത്രികനും തർക്കത്തിലേർപ്പെട്ടത്.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

പിന്നീട്, ബൈക്ക് മുന്നോട്ടെടുത്തുപോയപ്പോൾ കാർ പിന്തുടർന്നെത്തി ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

നഗരത്തിൽ റോഡിൽവെച്ചുള്ള തർക്കങ്ങളും സംഘർഷങ്ങളും വർധിച്ചുവരുകയാണ്.

കഴിഞ്ഞദിവസമാണ് ദമ്പതിമാർ സഞ്ചരിച്ച കാറിനുനേരേ ബൈക്കിലെത്തിയ ആൾ ആക്രമണംനടത്തിയത്.

ബൈക്കിൽനിന്ന്‌ ഇറങ്ങിവന്നയാൾ കാറിനെ ആക്രമിക്കുന്നതിന്റെയും ദമ്പതിമാർ നിലവിളിക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.

കാർ മുന്നറിയിപ്പില്ലാതെ ഇടത്തേക്കുതിരിഞ്ഞെന്ന്‌ ആരോപിച്ചായിരുന്നു ബൈക്ക് യാത്രികൻ ആക്രമിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts