അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡികെ ശിവകുമാറിനെ ചോദ്യം ചെയ്തു

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ലോകായുക്ത പോലീസിനു മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായി.

കഴിഞ്ഞ കോൺഗ്രസ് സർക്കാരിൽ ശിവകുമാർ മന്ത്രിയായിരിക്കെ 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് നേരത്തേ സി.ബി.ഐ. കേസെടുത്ത് അന്വേഷിച്ചിരുന്നു.

മുൻ ബി.ജെ.പി. സർക്കാർ നൽകിയ അനുമതിപ്രകാരമായിരുന്നു സി.ബി.ഐ. കേസെടുത്തത്.

ഈ അനുമതി സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയതോടെ റദ്ദാക്കി.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

അന്വേഷണത്തിന്റെ അവസാനഘട്ടത്തിലെത്തിയപ്പോഴായിരുന്നു ഇത്. ഇതോടെ സി.ബി.ഐ. കേസും റദ്ദായി.

പക്ഷേ, കേസ് സർക്കാർ ലോകായുക്തയ്ക്ക് കൈമാറി. ഫെബ്രുവരിയിലാണ് ലോകായുക്ത കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരാകാൻ ലോകായുക്ത ശിവകുമാറിനെ നോട്ടീസയച്ച് വിളിപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ഹാജരായ ശിവകുമാറിനെ ലോകായുക്ത പോലീസ് മൂന്നുമണിക്കൂറോളം ചോദ്യംചെയ്തു.

ചോദ്യങ്ങൾക്ക് മറുപടിനൽകിയതായും കൂടുതൽ രേഖകൾ ലോകായുക്ത ആവശ്യപ്പെട്ടതായും ചോദ്യംചെയ്യൽ കഴിഞ്ഞ് പുറത്തുവന്നശേഷം ശിവകുമാർ പറഞ്ഞു.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

രേഖകൾ നൽകുമെന്നും അതിനുശേഷം വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
[masterslider id="10"]

Related posts