ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഗാർബേജ് ട്രക്കിൽ ഉപേക്ഷിച്ച സംഭവം ; ലിവ് ഇൻ പങ്കാളി പിടിയിൽ

ബെംഗളൂരു : യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഗാർബേജ് ട്രക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ ലിവ് ഇൻ പങ്കാളി അറസ്റ്റിൽ.

സൗത്ത് ബെംഗളൂരുവിൽ വാടകവീട്ടിൽ താമസിക്കുന്ന ആശ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ആശയുടെ ലിവ് ഇൻ പങ്കാളി മുഹമ്മദ് ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയാണ് ബംഗളൂരുവിലെ ഗാർബേജ് ട്രക്കിൽ ചാക്കി​ൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.

  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും

സി.സി.ടി.വി ഫൂട്ടേജുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് 33കാരനായ മുഹമ്മദ് ഷംസുദ്ദീനെ പിടികൂടിയത്. അസം സ്വദേശിയാണിയാൾ.

40കാരിയായ ആശയുമായി ഒന്നരവർഷത്തിലേറെയായി ഇയാൾ ലിവ് ഇൻ റിലേഷനിലായിരുന്നു . സൗത്ത് ബംഗളൂരുവിലെ ഹുളിമാവിലെ വാടകവീട്ടിലാണ് ഇരുവരും താമസിച്ചത്.

ആശയും ഷംസുദ്ദീനും നേരത്തേ വിവാഹം കഴിച്ചവരാണ്‌. ഇരുവർക്കും ആ ബന്ധങ്ങളിൽ രണ്ടുപേർക്കും രണ്ട് മക്കളുണ്ട്.

ആശയുടെ ഭർത്താവ് മരിച്ചതിന് ശേഷമാണ് ഷംസുദീനുമായി റിലേഷനിലാകുന്നത്. ബംഗളുരുവിലെ അയൽക്കാരോട് തങ്ങൾ ഭാര്യാഭർത്താക്കൻമാരാണെന്നാണ് ആശയും ഷംസുദ്ദീനും പറഞ്ഞിരുന്നത്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

ഷംസുദ്ദീൻ്റെ ഭാര്യയും കുട്ടികളും അസമിലാണ്. ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് താൻ ആശയെ താൻ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
[masterslider id="10"]

Related posts