അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് സ്വകാര്യ സ്കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.

സംഭവത്തിൽ മൂന്നു അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.

ഹൊസക്കോട്ടെയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയായ 16കാരിയാണ് ജീവനൊടുക്കിയത്.

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അധ്യാപകർക്കെതിരെ കേസെടുത്തത്. ഒരുമാസത്തോളം കുട്ടിയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും മറ്റുകുട്ടികളുടെ മുന്നിൽവെച്ച്‌ കണ്ടിരുന്നതായും ചൂണ്ടിക്കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ പരാതിയെത്തുടർന്നാണ് നടപടി.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

ഒരു അധ്യാപികയുടെ മകനുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടെന്ന് ആരോപിച്ചായിരുന്നു അധ്യാപകരുടെ പീഡനം.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പരാതി ലഭിച്ച ശേഷം അധ്യാപകർ സ്‌കൂളിൽ എത്തിയിട്ടില്ലെന്നും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

കുട്ടിയെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മരണകാരണത്തെക്കുറിച്ച്‌ രക്ഷിതാക്കൾക്ക് സൂചനകളുണ്ടായിരുന്നില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts