ബെംഗളൂരു : ശിവമോഗയിൽ പശുവിന്റെ അകിട് മുറിച്ചുമാറ്റിയനിലയിൽ കണ്ടെത്തി. ഹൊസനഗറിലെ വിജാപുര ഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശവാസിയായ നവീനിന്റെ പശുവിനുനേരേയാണ് ക്രൂരത. ശനിയാഴ്ച വൈകീട്ട് നവീൻ തന്റെ പശുവിനെ മേയാൻവിട്ടതായിരുന്നു. പശുവിന്റെ ദേഹത്തുനിന്ന് രക്തസ്രാവം കണ്ടതിനെത്തുടർന്ന് നാട്ടുകാർ ഇയാളെ വിവരമറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഒൻപതുവയസ്സുള്ള പശുവിന്റെ അകിട് മുറിച്ചുമാറ്റിയനിലയിൽ കണ്ടത്. പശുവിനെ അടുത്തുള്ള മൃഗാശുപത്രിയിലെത്തിച്ച് ചികിത്സനൽകി. സംഭവത്തിൽ പോലീസ് അന്വേഷണംതുടങ്ങി. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നവീനൊപ്പം പരാതിനൽകാനെത്തിയ പ്രദേശവാസികൾ സ്റ്റേഷനിൽ പ്രതിഷേധിച്ചു. അക്രമിയെ ഉടൻ കണ്ടെത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.
Read MoreDay: 30 June 2025
കർണാടകയിലെ തുമകുരുവിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
ബെംഗളുരു: തുമകുരു ജില്ലയിലെ കുനിഗലിനടുത്തുള്ള ബൈപാസിൽ 13 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചതായി പോലീസ് പറഞ്ഞു. കാർ ഒരു മിനി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സീബെ ഗൗഡ (50), ഭാര്യ ശോഭ (45), മകൾ ദുംബിശ്രീ (23), മകൻ ഭാനുകിരൺ (13) എന്നിവരാണ് മരിച്ചത. പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. കുനിഗലിന്റെ പ്രാന്തപ്രദേശത്തുള്ള ബിഡാനഗെരെയ്ക്ക് സമീപമുള്ള ഹോസ്റ്റലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ഭാനുകിരണിനെ വിടാൻ കുടുംബം പോകുമ്പോഴായിരുന്നു അപകടം. വൺ…
Read Moreറിസർവേഷൻ ചാർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ സുപ്രധാന മാറ്റവുമായി റെയിൽവേ
ന്യൂഡൽഹി: ജൂലൈ 1 മുതൽ ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നിലവിൽ, വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്ന ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് തയ്യാറാക്കി പുറത്തിറക്കുകയാണ് ചെയ്യുന്നത്. യാത്രക്കാർക്ക് കൂടുതൽ വ്യക്തത നൽകാനും ട്രെയിൻ ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിൽ ബദൽ യാത്രാ ക്രമീകരണങ്ങൾ നടത്താനുള്ള സമയം നൽകാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. റെയിൽവേ മന്ത്രിയും ഈ നിർദ്ദേശത്തോട് യോജിച്ചു, തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഘട്ടം ഘട്ടമായി…
Read Moreകെ.എസ്.ആർ.ടി.സി ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി; 35 പേർക്ക് പരിക്ക്
ബെംഗളൂരു : കൊണഹള്ളി സിദ്ധാപുര ഗ്രാമത്തിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി 35 പേർക്ക് പരിക്ക്. ശിവമോഗയിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസിൻ്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം. ബസ് വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചതിന് പിന്നാലെ പുട്ടണ്ണ എന്നയാളുടെ വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിപ്തൂർ, അരസിക്കെരെ സർക്കാർ ആശുപത്രികളിലേക്ക് ചികിത്സക്കായി മാറ്റി. ഹൊന്നവള്ളി സബ് ഇൻസ്പെക്ടർ രാജേഷിൻ്റെയും, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Read Moreകണ്ണിൽ മുളക് പൊടി എറിഞ്ഞു, മരക്കമ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു ; കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന കേസിൽ ഭാര്യ പിടിയിൽ
ബെംഗളൂരു : ഭർത്താവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാമുകൻ്റെ സഹായത്തോടെ കൊലപ്പെടുത്തിയ സംഭവം ഭാര്യ അറസ്റ്റിൽ. തുമകൂരു ജില്ലയിലെ കടഷെട്ടി ഹള്ളിയിൽ യുവതി ശങ്കരമൂർത്തി (50) മരിച്ചത്. ഭാര്യ സുമംഗല, കാമുകൻ നാഗരാജു എന്നിവർ ചേർന്നാണ് കൃത്യം ചെയ്തതത്. ജൂൺ 24 നാണ് കൊലപാതകം നടന്നത്. ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന സുമംഗല കരഡലു നാഗരാജു എന്ന ആളുമായി പ്രണയത്തിലായിരുന്നു. ഭർത്താവ് ശങ്കരമൂർത്തി ഇരുവരുടെയും ബന്ധത്തിന് തടസ്സമായപ്പോൾ രണ്ട് പേരുംചേർന്ന് ശങ്കരമൂർത്തിയെ കൊല്ലാൻ ഗൂഢാലോചന നടത്തി. കൊലപാതക ദിവസം രാത്രി ഇരുവരും ചേർന്ന് ശങ്കരമൂർത്തിയുടെ…
Read Moreബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഗാർബേജ് ട്രക്കിൽ ഉപേക്ഷിച്ച സംഭവം ; ലിവ് ഇൻ പങ്കാളി പിടിയിൽ
ബെംഗളൂരു : യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഗാർബേജ് ട്രക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ ലിവ് ഇൻ പങ്കാളി അറസ്റ്റിൽ. സൗത്ത് ബെംഗളൂരുവിൽ വാടകവീട്ടിൽ താമസിക്കുന്ന ആശ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആശയുടെ ലിവ് ഇൻ പങ്കാളി മുഹമ്മദ് ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ബംഗളൂരുവിലെ ഗാർബേജ് ട്രക്കിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. സി.സി.ടി.വി ഫൂട്ടേജുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് 33കാരനായ മുഹമ്മദ് ഷംസുദ്ദീനെ പിടികൂടിയത്. അസം സ്വദേശിയാണിയാൾ. 40കാരിയായ ആശയുമായി…
Read Moreസ്ത്രീധന പീഡനത്തെ തുടർന്ന് വധു ആത്മഹത്യ ചെയ്തു; വിവാഹസമയത്ത് നൽകിയത് വോൾവോ കാറും 800 ഗ്രാം സ്വർണ്ണവും
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 27കാരി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ഇത് സംഭവിച്ചതെന്ന് റിപ്പോർട്ടുണ്ട്. മരിച്ച റിധന്യ, വസ്ത്ര കമ്പനി നടത്തുന്ന അണ്ണാദുരൈയുടെ മകളായിരുന്നു. ഈ വർഷം ഏപ്രിലിൽ 28 കാരനായ കവിൻ കുമാറിനെ അവർ വിവാഹം കഴിച്ചു. 100 പവൻ (800 ഗ്രാം) സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന ഒരു വോൾവോ കാറും സ്ത്രീധനമായി നൽകിയായിരുന്നു വിവാഹം. ഞായറാഴ്ച മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങി. വഴിയിൽ, കാർ…
Read Moreവിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട സാനിറ്ററി പാഡുകൾ കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു : കർണാടക ഗവൺമെന്റിൻ്റെ ശുചി പദ്ധതി പ്രകാരം കൗമാരക്കാരായ വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട സാനിറ്ററി പാഡുകൾ കത്തിച്ച നിലയിൽ കണ്ടെത്തി. കലബുറഗി നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഫർഹതാബാദ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാനിറ്ററി പാഡുകൾ കണ്ടെത്തിയത്. ഹൈസ്കൂൾ, കോളജ് വിദ്യാർഥിനികൾക്കായി വിതരണം ചെയ്യുന്നതിനായി പാസായ ആയിരക്കണക്കിന് ഉപയോഗിക്കാത്ത പാഡുകളാണ് ഗോഡൗണിൽ സൂക്ഷിച്ച് വെച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് വിതരണം ചെയ്യുന്നതിന് പകരം കത്തിച്ച് കളഞ്ഞത്. കത്തിക്കരിഞ്ഞ നിലയിൽ പാഡ് കൂട്ടിയിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ…
Read Moreജലപദ്ധതി ജോലികൾ: ബെംഗളൂരുവിലെ ഈ റോഡിൽ ജൂലൈ 2 വരെ ഗതാഗത നിയന്ത്രണം തുടരും; ബദൽ മാർഗങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു: കടരേനഹള്ളി അണ്ടർപാസിനടുത്തുള്ള സർവീസ് റോഡിൽ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡിന്റെ (ബിഡബ്ല്യുഎസ്എസ്ബി) പണികൾ നടക്കുന്നതിനാൽ ഇന്നലെ മുതൽ ജൂലൈ 2 വരെ സർവീസ് റോഡിൽ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു . ബനശങ്കരി ട്രാഫിക് പോലീസ് ഇക്കാര്യം അറിയിച്ചു. ഇതര മാർഗങ്ങൾ ഇപ്രകാരമാണ്: ഡോ. പുനീത് രാജ്കുമാറിൽ റിംഗ് റോഡ് വഴി സരക്കി ജംഗ്ഷനിലെത്തി അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കനകപുര റോഡ് വഴി പോകാം. ബാംഗ്ലൂർ ട്രാഫിക് പോലീസ് പുറപ്പെടുവിച്ച ഗതാഗത നിർദ്ദേശപ്രകാരം വാട്ടർ ടാങ്ക് ജംഗ്ഷനിൽ നിന്ന് കൃപാനിധി…
Read Moreഇതാണ് നഗരത്തിലെ അവസ്ഥ; നഗരത്തില്‍ വാടക വീട് അന്വേഷിച്ചപ്പോഴുള്ള ദുരനുഭവം പങ്കുവെച്ച് കനേഡിയന്‍ യുവാവ്
ബെംഗളൂരിലെ വാടക നിയമങ്ങളെ കുറിച്ചും ഉയര്‍ന്ന സെക്യൂരിറ്റി ഡെപ്പോസിനെ കുറിച്ചുമാണ് കലേബ് ഫ്രിയേഴ്‌സണ്‍ എന്ന യുവാവ് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചത്. ദോല്‍മൂരിലെ ഡയമണ്ട് ഡിസ്ട്രിക്‌സിലെ ഒരു 3BHK അപാര്‍ട്‌മെന്റിന് വാടക പ്രതിമാസം 1.75 ലക്ഷം രൂപയാണെന്നും ഇതിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 19.25 ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ഈ സെക്യൂരിറ്റി ഡെപ്പോസിറ്റാണ് തന്നെ അമ്പരപ്പിച്ചതെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ‘സെക്യൂരിറ്റി ഡെപ്പോസിറ്റായി 19 ലക്ഷം രൂപ! ഈ അപാര്‍ട്‌മെന്റിന്റെ ഉടമകള്‍ എന്താണ് വിചാരിക്കുന്നത്. ഇതിനേക്കാള്‍ കുറഞ്ഞ പൈസയ്ക്ക് എനിക്ക് ഒരു പുതിയ മഹീന്ദ്ര…
Read More