ബെംഗളൂരു : കർണാടക ഗവൺമെന്റിൻ്റെ ശുചി പദ്ധതി പ്രകാരം കൗമാരക്കാരായ വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട സാനിറ്ററി പാഡുകൾ കത്തിച്ച നിലയിൽ കണ്ടെത്തി. കലബുറഗി നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഫർഹതാബാദ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാനിറ്ററി പാഡുകൾ കണ്ടെത്തിയത്. ഹൈസ്കൂൾ, കോളജ് വിദ്യാർഥിനികൾക്കായി വിതരണം ചെയ്യുന്നതിനായി പാസായ ആയിരക്കണക്കിന് ഉപയോഗിക്കാത്ത പാഡുകളാണ് ഗോഡൗണിൽ സൂക്ഷിച്ച് വെച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് വിതരണം ചെയ്യുന്നതിന് പകരം കത്തിച്ച് കളഞ്ഞത്. കത്തിക്കരിഞ്ഞ നിലയിൽ പാഡ് കൂട്ടിയിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ…
Read More