സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച് വൈറ്റ് ഫീല്‍ഡ് ഇടവക തിരുന്നാള്‍ നാളെ

ബെംഗളൂരു: സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച്, വൈറ്റ് ഫീല്‍ഡ് ഇടവക തിരുന്നാള്‍ ഫെബ്രുവരി 28, മാര്‍ച്ച് 1, 2 ദിവസങ്ങളില്‍ എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ സെന്റര്‍ (ഇ.സി.സി.) വൈറ്റ് ഫീല്‍ഡില്‍ വെച്ച് നടത്തും.

ഫെബ്രുവരി 28ാം തിയ്യതി വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ യൂദാ തദേവൂസിന്റേയും സംയുക്ത തിരുന്നാള്‍ കൊടികയറ്റം.

അതിന് ശേഷം തിരുഹൃദയ പ്രതിഷ്ഠയും, മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബ്ബാനയും ഉണ്ടായിരിക്കും.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

അമ്പ് തിരുന്നാള്‍ ദിനമായ 1ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 6.30ന് റാസ കുര്‍ബാനയും തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തും.

പ്രധാന തിരുന്നാള്‍ ദിനമായ 2ാം തിയ്യതി ഞായറാഴ്ച രാവിലെ 9.30 ന് തിരുന്നാള്‍ കുര്‍ബ്ബാനയും തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും നേര്‍ച്ച ഭക്ഷണവും ഉണ്ടായിരിക്കും.

തിരുന്നാള്‍ ദിവസങ്ങളില്‍ അടിമ വെക്കുന്നതിനും അമ്പ്/ മുടി എഴുന്നുള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് പള്ളി വികാരി ഫാദര്‍ മാര്‍ട്ടിന്‍ തട്ടാപറമ്പില്‍ ട്രെസ്റ്റിമാരായ രഞ്ജിത്ത്, ലിജോ, സിബിന്‍, ആനന്ദ് എന്നിവര്‍ അറിയിച്ചു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts