ബെംഗളൂരു: നഗരത്തിലെ സർജാപുര റോഡിൽ ഒരു യുവാവ് തന്റെ കാമുകിയെ ബൈക്കിൽ തിരിച്ചിരുത്തി സിനിമാറ്റിക് സ്റ്റൈലിൽ ഓടിച്ചുപോയ സംഭവം വൈറൽ ആയി.
കമിതാക്കൾ റോഡിന്റെ മധ്യത്തിലാണ് ഈ ഭ്രാന്തൻ ഷോ അവതരിപ്പിച്ചത്.
ഒരു യുവതിയെ ബുള്ളറ്റ് ബൈക്കിന്റെ പെട്രോൾ ടാങ്കിൽ പുറകിലേക്ക് കാലിട്ട് ഇരുത്തി അപകടകരമായ രീതിയിലാണ് ബൈക്ക് ഓടിച്ചത്.
ബൈക്കിന് തമിഴ്‌നാട് നമ്പർ പ്ലേറ്റ് ആണ് ഉള്ളത്. വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉടനടി
പോലീസിന്റെ പിടിവീഴും എന്ന് ഉറപ്പാണ്