ബെംഗളൂരു : 4 ദിവസമായി തുടർന്ന് വന്നിരുന്ന ബി.എം.ടി.സി – കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം പിൻവലിച്ചതായി കെ.എസ്.ആർ.ടി.സി സ്റ്റാഫ് ഫെഡറേഷൻ അറിയിച്ചു, ബസുകൾ നിരത്തിലിറക്കാൻ അവർ ജീവനക്കാർക്ക് നോട്ടീസ് നൽകി.
ഇന്നലെ രാത്രിയോടെ ഗതാഗത മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സാവദിയുമായി നടന്ന ചർച്ചക്ക് ശേഷമാണ് സമരം പിൻവലിച്ചത്.
സമരക്കാരുടെ ചില ആവശ്യങ്ങൾ അംഗീകരിച്ചു, എന്നാൽ ആർ.ടി.സി.കളെ സർക്കാർ ജീവനക്കാരായി കണക്കാക്കണം എന്ന പ്രധാന ആവശ്യം അംഗീകരിച്ചിട്ടില്ല എന്ന് മന്ത്രി അറിയിച്ചു.
സഞ്ജീവനി പദ്ധതിയിൽ ജീവനക്കാരുടെ ആരോഗ്യ ഇൻഷ്യുറൻസ് ഉൾപ്പെടുത്തും വേതന വർദ്ധനവ് നടപ്പാക്കും, കോർപ്പറേഷനുകൾക്കിടയിലുള്ള ട്രാൻസ്ഫർ അനുവദിക്കും തുടങ്ങിയവയാണ് സർക്കാർ അംഗീകരിച്ച സമരക്കാരുടെ ആവശ്യങ്ങൾ.
37000 ൽ അധികം വരുന്ന ബസ് ജീവനക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ പണി മുടക്കിയത്.
ഇപ്പോഴും യാത്രക്കാരുടെ ബുദ്ധിമുട്ട് തുടരുകയാണ്. ഇനിയും ബസുകൾ നിരത്തിലിറക്കിയില്ലെങ്കിൽ എസ്മ പ്രയോഗിക്കാൻ സാധ്യതയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.