ബസ് സർവീസുകൾ തടസ്സപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ അറസ്റ്റിൽ.

ബെംഗളൂരു: സമരത്തെ അനുകൂലിക്കുന്ന സംഘടനകളിൽ പെട്ട ഒമ്പത് ഉദ്യോഗസ്ഥരെ, ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

ജോലിക്ക് ഹാജരായവരെ ജോലി ചെയ്യുന്നതിൽ നിന്നു തടയുകയും ബസ് സർവീസുകൾ തടസപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.

കൊപ്പാൾ സ്വദേശി ഹിരേമത് ശിവ മൊഗ്ഗ സ്വദേശി മഞ്ജുനാഥ്, ബാഗൽകോട്ട് സ്വദേശികളായ നാഗരാജ് കുഡുസാബ്, ജ്ഞാന ഭാരതി സ്വദേശി ശിവണ്ണ, ധാർവാഡ് സ്വദേശികളായ രവി മഹേഷ് പ്രശാന്ത്, ബളഗാവി സ്വദേശി പുണ്ഡാലിക എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത് എന്ന് വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവ് എം പാട്ടിൽ അറിയിച്ചു.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

25 ഓളം വരുന്ന കെഎസ്ആർടിസി തൊഴിലാളി സംഘടനകളാണ് സമരത്തിന് പിന്തുണ നൽകിയിട്ടുള്ളത്. ബി എം ടീ സി യിലെ യും കെഎസ്ആർടിസിയിലെ യും ഭൂരിപക്ഷം തൊഴിലാളികളും സമരാനുകൂലികൾ ആണ്.

ഡിസംബർ 11ന് ആരംഭിച്ച സമരം ഇനിയും ഒത്തുതീർപ്പ് ആയിട്ടില്ല. പോലീസ് അകമ്പടിയോടെ ഏതാനും ചില സർക്കാർ ബസുകൾ മാത്രമാണ് ഇപ്പോൾ നഗരത്തിൽ സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts