വാട്ടർ തീം പാർക്കിന് പ്രവർത്തനാനുമതിയില്ല;ഓൺലൈൻ ടിക്കറ്റ് എടുത്ത് പോയവർക്ക് നിരാശ.

ബെംഗളൂരു: ബെംഗളൂരുവിലെ ബിഡിദിയിൽ പ്രവർത്തിക്കുന്ന മാനസികോല്ലാസ കേന്ദ്രമായ വണ്ടർലാ യിലേക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്ന വർക്കാണ് ദുരനുഭവമുണ്ടായത്.

ഉല്ലാസ കേന്ദ്രത്തിന് പ്രവർത്തനാനുമതി 2020 സെപ്റ്റംബറിൽ അവസാനിച്ചിരുന്നു.

നടപടിക്രമങ്ങളുടെ ഭാഗമായി മൂന്ന് മാസം മുൻപ് ജൂണിൽ തന്നെ പ്രവർത്തനാനുമതി പുതുക്കി കിട്ടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു എങ്കിലും ഇതുവരെ നിരസിക്കുകയോ പുതുക്കി നൽകുകയോ ചെയ്തിട്ടില്ല.

അപേക്ഷ നൽകി ഒരുമാസത്തിനുള്ളിൽ അധികാരികൾ നടപടിയെടുത് അറിയിക്കാത്ത പക്ഷം, മറ്റു തടസങ്ങൾ ഇല്ലെന്ന പരിഗണനയിൽ സന്ദർശകർക്ക് ടിക്കറ്റും നൽകി പ്രവർത്തിച്ചുവരികയായിരുന്നു ഉല്ലാസ കേന്ദ്രം.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

അത് പ്രകാരം ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന സന്ദർശകർ ഞായറാഴ്ചയും പതിവുപോലെ സ്ഥലത്തെത്തിയിരുന്നു.

എന്നാൽ രാമനഗര ജില്ലാ അധികാരികൾ ഉല്ലാസകേന്ദ്രം തുറന്നു പ്രവർത്തിക്കുന്നത് തടയുകയും സന്ദർശകരെ തിരിച്ചുവിടുകയും ആയിരുന്നു.

അധികാരികളിൽ നിന്നുള്ള പ്രവർത്തനാനുമതി ലഭിക്കുന്നതുവരെ ഉല്ലാസ കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം ഓൺലൈൻ ആയി ബുക്ക് ചെയ്ത് ടിക്കറ്റുകളും ആയി എത്തിയ സന്ദർശകർ നൽകിയ പണം തൽക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ നൽകാൻ ഒരാഴ്ച സമയം ആവശ്യപ്പെട്ടത് സന്ദർശകരും ഉല്ലാസ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റത്തിനു കാരണമായി.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

അപേക്ഷ നൽകിയത് മുതൽ തങ്ങൾ അധികാരികളുമായി നിരന്തരം സമ്പർക്കത്തിൽ ആണെന്നും അപേക്ഷ സമർപ്പിച്ചതിനു ശേഷം ഒരു മാസത്തിനുള്ളിൽ പ്രവർത്തനത്തിന് അനുമതി പുതുക്കി നൽകാതിരുന്ന സാഹചര്യത്തിൽ അനുമതി നിഷേധിച്ചിട്ടില്ല എന്ന നിലപാടിലാണ് പ്രവർത്തനം തുടരുന്നതെന്നും ഉല്ലാസ കേന്ദ്രത്തിലെ വക്താവ് അറിയിച്ചു.

അധികാരികളുടെ പ്രവർത്തനാനുമതി ലഭിക്കുന്നതുവരെ ഉല്ലാസ കേന്ദ്രത്തിലെ പ്രവർത്തനം തുടരാൻ കഴിയില്ലെന്ന് ജില്ലാ ഭരണകൂടത്തിന്റെ വക്താവ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !
[masterslider id="10"]

Related posts