കോൺഗ്രസിൽ ശക്തനാകുമോ തരൂർ ? ശശി തരൂര്‍ ലോക്‌സഭാ ഉപനേതാവ്; പ്രഖ്യാപനം ഉടൻ

ഡല്‍ഹി: ശശി തരൂര്‍ എംപി ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവാകുമെന്ന് സൂചന. നിലവിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് അസം പിസിസി അധ്യക്ഷനാകുമെന്ന സാധ്യതകള്‍ക്ക് പിന്നാലെയാണ് ശശി തരൂരിനെ നിയമിക്കാനുള്ള നീക്കം.

കേരളത്തെ പോലെ തന്നെ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലും പിസിസി പുനഃസംഘടന നടക്കാനിരിക്കുകയാണ്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ഗൊഗോയിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

ബിജെപി നേതാവ് ഹിമന്ത വിശ്വ ശര്‍മയെ ശര്‍മയ്‌ക്കെതിരെ പോരാടാന്‍ ഗൊഗോയ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി വരണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts