ഹൃദയാഘാതംമൂലം ചമ്പാട് സ്വദേശി ബെംഗളൂരുവിൽ വെച്ച് മരണപ്പെട്ടു

ബെംഗളൂരു: ഹൃദയാഘാതത്തെത്തുടർന്ന് പാനൂർ ചമ്പാട് സൽമാസിലെ റഷീദ് (54) ആണ് ഇന്നലെ ഉച്ചക്ക് ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്. നാല് ദിവസം മുന്നേ ജോലിതേടി വന്നതായിരുന്നു അദ്ദേഹം. പിന്നീട് അനുയോജ്യമായ ജോലിയൊന്നും ലഭിക്കാതായതോടെ നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ഇന്നലെ ഉച്ചതിരിഞ്ഞ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോളാണ് കുഴഞ്ഞ് വീണത്. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

ആള്‍ ഇന്ത്യ കെ.എം.സി.സി മൈസൂര്‍ റോഡ് ഏരിയാകമ്മറ്റി ഇടപെട്ട് തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നുണ്ട്. വിക്ടോറിയ ആശുപത്രിയിലുളള മൃതദേഹം രാവിലെ കോവിഡ് ടെസ്റ്റ് നടത്തും പിന്നീട് പോസ്റ്റമോട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിട്ടിലേക്ക് കൊണ്ടുപോകുന്നതാണെന്ന് സെന്‍ട്രല്‍ കമ്മറ്റി നേതൃത്വം അറിയിച്ചത്.

പിതാവ് പരേതനായ പാച്ചാങ്കണ്ടി പോക്കുഹാജി, മാതാവ് പരേതയായ കുഞ്ഞയിശു.
ഭാര്യ സല്‍മ,മക്കള്‍ നസീബ,ഷഹല്‍,ആയിശ,ഫൈഹ മരുമകന്‍ ജസ്നാസ്.
ഖബറടക്കം നാളെ ചെമ്പാട് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
[masterslider id="10"]

Related posts