നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ആവർത്തിച്ച് മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
ഇതിന്റെ തുടർച്ചയായാണ് പുതിയ ആരോപണങ്ങളും. 41 മിനിറ്റിലേറെയുള്ള വീഡിയോയിലാണ് വീണ്ടും ഗുരുതര ആരോണങ്ങളുള്ളത്.
കസ്തൂരി എന്ന പേരില്‍ യൂട്യൂബ് ചാനലുകള്‍ക്ക് താഴെ കമന്റ് ചെയ്യുന്ന ആള്‍ക്കുള്ള മറുപടിയായാണ് എലിസബത്ത്, ബാലയ്ക്കെതിരായ ആരോപണങ്ങളുള്ള വീഡിയോ പങ്കുവെച്ചത്.
താൻ മരിച്ചുപോവുകയാണെങ്കിലോ ആരെങ്കിലും കൊല്ലുകയാണെങ്കിലോ അതിന് മുമ്പ് തനിക്ക് ചെയ്യാവുന്ന എല്ലാകാര്യങ്ങളും ചെയ്തിട്ട് പോകണമെന്നുള്ളതുകൊണ്ടാണ് വീഡിയോയെന്ന് അവർ ആമുഖമായി പറയുന്നു.
‘എന്റെ ലൈഫില്‍ എന്നെ ഏറ്റവും മനസിലാക്കിയ ഒരാളാണ് ഞാൻ ഇഷ്ടപ്പെട്ട ആള്‍. ആ ആള്‍ പക്ഷേ ഉപകാരത്തിനല്ല, എന്നെ ഉപദ്രവിക്കാനാണ് ആ കാര്യങ്ങള്‍ ഉപയോഗിച്ചത്.
എന്നെ മനസിലാക്കാത്ത ആളുകള്‍ എനിക്ക് ഒരു സിനിമാതാരത്തെ കെട്ടാനുള്ള യോഗ്യതയില്ല, കാണാൻ ഭംഗിയില്ല എന്നൊക്കെ പറയുന്നു. അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല’, എലിസബത്ത് പറഞ്ഞു.
‘ഇവർ ഗുണ്ടായിസം വിട്ട് കൂടോത്രം തുടങ്ങിയോ എന്നാണ് എന്റെ സംശയം. 10- 30 ദിവസം മുമ്പ് പിതാവിന് നെഞ്ചുവേദന വന്നു. മൂന്ന് ഹാർട്ട് ബ്ലോക്ക് കണ്ടെത്തി.
ഗുരുതരമായിരുന്നു, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു കിടക്കുകയാണ്. കൂടോത്രത്തിന്റെ പരിപാടി ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്.
അതുപോലെ എനിക്ക് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പല തരത്തില്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. പല പൂജകളും നടത്തി, ഇല്ലെങ്കില്‍ നിന്നെ ഇറക്കിവിടും എന്ന് പറഞ്ഞിട്ടുള്ള പരിപാടികള്‍ വേറേയുമുണ്ടായിരുന്നു’, അവർ പറഞ്ഞു.
‘വളരെ സ്വാധീനമുള്ള ആളാണ്. പണമുണ്ട്, അധികാരമുണ്ട്. ഗുണ്ടകളും പോലീസുകാരും രാഷ്ട്രീയക്കാരും വരുന്നത് കണ്ടിട്ടുണ്ട്.
മോൻസണ്‍ മാവുങ്കല്‍ കേസില്‍ അയാളെ അറസ്റ്റുചെയ്യുന്നതിന് മുമ്പ് ഇങ്ങേരെ ഒരു എസ്.പി. വിവരമറിയിച്ചിരുന്നു. അയാളുമായുള്ള ബന്ധം അവസാനിപ്പിക്കണം, ഇനി എന്നെ വിളിക്കേണ്ട, അവരുമായുള്ള ഇടപാടെല്ലാം നിങ്ങള്‍ അവസാനിപ്പിക്കണം എന്നൊരു വിവരം ലഭിച്ചതായി ഇയാള്‍ പറഞ്ഞിരുന്നു.
അതൊക്കെ സത്യമാണോ എന്നറിയില്ല, കാരണം സംസാരിക്കുന്നതില്‍ 80% മാത്രമേ വിശ്വസിക്കാൻ കഴിയുകയുള്ളൂ. പൊങ്ങച്ചം പറയുന്നതില്‍ പറഞ്ഞതാണോ എന്നറിയില്ല, പക്ഷേ ഞാനത് കേട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് അത് അന്വേഷിക്കണമെങ്കില്‍ അന്വേഷിക്കാം. ആ കേസ് നടക്കുമ്പോൾ എല്ലാ ന്യൂസ് ചാനലുകളിലും എന്നെ കൊണ്ടുപോയി പിടിച്ചിരുത്തിയിരുന്നു. അത് എന്റെ ഇഷ്ടത്തിന് ഇരുത്തിയതല്ല. ഒരു പെണ്ണ് കൂടെയുണ്ടെങ്കില്‍ അധികം ചോദ്യംചെയ്യില്ല എന്ന ഒറ്റക്കാര്യത്തെത്തുടർന്നാണ് എന്നെ അവിടെ കൊണ്ടുപോയി ഇരുത്തിയത്. ഒരു അഭിമുഖത്തില്‍ ഭാര്യയെ ഇരുത്തേണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞു.
പക്ഷേ, പുള്ളിക്ക് എന്തോ പറയാൻ കിട്ടാത്ത സമയത്ത്, എലിസബത്ത് കം ഹിയർ എന്ന് പറഞ്ഞത് വലിയ ട്രോളായി. അയാള്‍ക്ക് ഉത്തരമില്ലാത്തപ്പോള്‍ ഉണ്ടാക്കുന്ന കാര്യങ്ങളാണ്, അത് മനസിലാവുന്നവർക്ക് മനസിലാവും. അല്ലാത്തവർക്ക് മനസിലാവില്ല’, എലിസബത്ത് കൂട്ടിച്ചേർത്തു.
‘ചില ആളുകള്‍ ഞാൻ ഇറങ്ങിപ്പോയിട്ടും ഗോള്‍ഡ് ആണെന്ന് പറഞ്ഞിട്ടുണ്ട്. ഇറങ്ങിപ്പോയിട്ടല്ല, ഇറക്കിവിട്ടിട്ട്. വേറെ പല പെണ്ണുങ്ങളേയും വീട്ടില്‍വെച്ചിട്ട് എലിസബത്ത് ഗോള്‍ഡ് ആണ്, വിധി ഞങ്ങളെ ഒരുമിച്ചാക്കിയില്ല എന്ന് പറയുന്നു. മാനസിക പ്രശ്നമുള്ള ഒരാളുമായി ഇത്രകാലം എങ്ങനെ ഒരുമിച്ച് ജീവിച്ചുവെന്ന ചോദ്യം എന്നോടും ചോദിക്കണം. കല്യാണം കഴിഞ്ഞ സമയത്ത് എം.ബി.ബി.എസ്. കഴിഞ്ഞില്ലേ, എം.ഡിക്ക് പോകുന്നില്ലേ എന്ന് പലരും ചോദിക്കുമ്പോൾ അവള്‍ എം.ബി.ബി.എസ്. ഫൈനല്‍ ഇയർ തോറ്റു എന്നാണ് പറയാറ്. ആദ്യത്തെ തവണ പോകുന്നില്ല, പുള്ളിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോള്‍ എനിക്കൊരു അടിയാണ് കിട്ടിയത്. അപ്പോള്‍പിന്നെ ഞാനൊന്നും മിണ്ടാറില്ല. ഞാൻ തോറ്റിറ്റുണ്ടോയെന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാം’, അവർ വ്യക്തമാക്കി.
‘എന്നെ അറസ്റ്റുചെയ്താല്‍ ഇവിടെ തിരഞ്ഞെടുപ്പ് പോലും നടക്കില്ല എന്ന് പുള്ളിക്കാരൻ പറയാറുണ്ട്. ഫണ്ട് വരില്ല എന്ന് പറയും. എനിക്കറിയില്ല അയാള്‍ക്ക് എവിടെ നിന്നാണ് ഫണ്ട് വരുന്നതെന്ന്. അതിന്റെ സത്യമെന്താണെന്ന് എനിക്കറിയില്ല. ഞാൻ ഇറങ്ങിയ ശേഷം ഒരു പെണ്ണിനെ വീട്ടില്‍ വിളിച്ചുകയറ്റിയ കേസുണ്ട്. അത് പിന്നീട് പറയാം. അത് കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ ഇങ്ങേരുടെ അപ്പന്റെ സ്വത്തെല്ലാം വിറ്റു. അതില്‍ 10- 20 കോടി വന്നിട്ടുണ്ടെന്നാണ് കേട്ടത്.
ആറുകോടിയിലേറെ വൈറ്റ് മണിയായും ബാക്കി ബ്ലാക് മണിയായുമാണ് വന്നതെന്നാണ് കേട്ടുകേള്‍വി. അതില്‍ ഒരു കോടി ഇങ്ങേരുടെ എല്ലാ കള്ളത്തരങ്ങള്‍ക്കും കൂട്ടുപിടിക്കുന്ന ഒരു ഡോക്ടറുടെ കൈയിലും കുറച്ചുകാശ് ഇങ്ങേരുടെ ഒരു സുഹൃത്തിന്റെ ഗസ്റ്റ് ഹൗസിലും കൊണ്ടുവെച്ചിട്ടുണ്ടെന്നും ഒരു കാറ് എടുത്തു എന്നുമാണ് കേട്ടുകേള്‍വി’, എലിസബത്ത് പറഞ്ഞു.
‘ഇയാളുടെ കാല് മസാജ് ചെയ്യാൻ വന്ന ഒരാളുടെ മുമ്പിൽ വെച്ച് പല കാര്യങ്ങള്‍ ചെയ്യാൻപറഞ്ഞിട്ട് ബലം പ്രയോഗിച്ചിട്ടാണ് അന്നത്തെ ആത്മഹത്യാശ്രമം നടന്നത്. അത് ആദ്യം ഇങ്ങേരുടെ അമ്മയോട് പറഞ്ഞു. അമ്മയോട് പറഞ്ഞപ്പോള്‍ ദേഷ്യത്തില്‍ ഫോണ്‍ എടുത്ത് മുഖത്തേക്ക് എറിഞ്ഞു. മുഖം വെട്ടിച്ചപ്പോള്‍ ഫോണ്‍ പിന്നിലെ ഷെല്‍ഫില്‍ കൊണ്ട് അതിന്റെ ചില്ല് പൊട്ടി കഷ്ണങ്ങള്‍ എന്റെ കണ്ണില്‍ കൊണ്ടു. ആർക്കെങ്കിലും ഷെയ്ക്ക് ഹാൻഡ് കൊടുത്താല്‍ മുഖത്ത് അടി, അടി കിട്ടിയാല്‍ അഞ്ചാറ് സെക്കൻഡ് ഗ്രേ കളറാണ്. ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു. ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ് എന്ന് പറഞ്ഞു. സ്ത്രീകള്‍ക്കെല്ലാം വട്ടാണെന്ന് അയാള്‍ നേരത്തേ ചാപ്പകുത്തിയതാണ്. ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത് എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോള്‍ നമ്മള്‍ കണ്ടു’.
‘പുതിയ ഭാര്യയെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. പല ആളുകളും തെറ്റിദ്ധരിക്കുന്നുണ്ട്. ഞാനുള്ള സമയത്ത് പുള്ളിക്കാരിയില്ല. ഞാൻ പോയിക്കഴിഞ്ഞ ശേഷം വേറൊരു പെണ്‍കുട്ടിയെ അവിടെ നിർത്തിയിരുന്നു. അവരുമായുള്ള ലീലാവിലാസങ്ങള്‍ അടുപ്പമുള്ള ചിലർ അറിയിച്ചിരുന്നു. അതുകഴിഞ്ഞ് വേറെയൊരു പെണ്ണ് വന്നിരുന്നു. അവരൊക്കെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശിപിടിച്ചപ്പോള്‍ ഇറക്കിവിട്ടുവെന്നും നിങ്ങളുടെ സ്റ്റാൻഡേർഡ് നിങ്ങള്‍ അറിയണമെന്നും നിങ്ങള്‍ ഏത് നിലയിലാണ്, ഞാൻ ഏത് നിലയിലാണെന്ന് അറിയണമെന്നും അവരോട് പറഞ്ഞു എന്നാണ് കേള്‍ക്കുന്നത്. അത് കഴിഞ്ഞുവന്നയാളാണ് പുതിയ ലേഡി. ഞാൻ മരുന്ന് മാറിക്കൊടുത്തതൊക്കെ അവരെങ്ങനെ കണ്ടു എന്ന് എനിക്ക് മനസിലാവുന്നില്ല. മരുന്ന് തെറ്റിക്കൊടുത്ത കഥയൊക്കെ ഇയാള്‍ പറയുന്നുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് ഞാൻ ഇയാളുടെ അടുത്ത സുഹൃത്തായ ഒരു നടനോടും ചേച്ചിയോടും പറഞ്ഞിട്ടുണ്ട്. സത്യാവസ്ഥ ഞങ്ങള്‍ക്ക് അറിയാം, ഇനിയൊരു പെണ്ണും അവന്റെ വീട്ടില്‍ കയറില്ല എലിസബത്ത് മാത്രമാണ് ഭാര്യ എന്നൊക്കെ പറഞ്ഞുള്ള മെസേജ് എന്റെ കൈയിലുണ്ട്. പുള്ളിയുടെ വീട്ടില്‍ കയറുന്നതിന് മുമ്പ് എങ്ങനെ എന്നെ ഇറക്കിവിടണമെന്ന് പദ്ധതിയിട്ട ആളാണ്.
എന്നെ കാണാത്ത പെണ്ണ് എങ്ങനെ കണ്ടുപിടിച്ചു എന്നറിയില്ല. ഞാൻ പോയശേഷം രണ്ടു പെണ്‍കുട്ടികള്‍ അവിടെ വന്നുനിന്ന് പോയിട്ടുണ്ട്, അവരെ ചതിച്ച് വിട്ടിട്ടുണ്ട്. ഫോണിലൂടെയും വാട്സാപ്പ് മെസേജിലൂടേയും മാത്രമാണ് ഞാനിവരെ കണ്ടിട്ടുള്ളത്’, ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകിലയെ പരാമർശിച്ച് എലിസബത്ത് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.