സംസ്ഥനത്ത് കോൺഗ്രസ് 100 ഓഫീസുകൾ നിർമിക്കും

ബെംഗളൂരു : ബെലഗാവിയിൽ മഹാത്മാഗാന്ധി അധ്യക്ഷതവഹിച്ച കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി കർണാടകയിൽ കോൺഗ്രസ് നൂറ്് ഓഫീസുകൾ നിർമിക്കുന്നു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നിർമിക്കുന്ന ഓഫീസുകൾക്ക് സ്ഥലംകണ്ടെത്താൻ ശ്രമംതുടങ്ങി.

സർക്കാർഭൂമിയോ സ്വകാര്യഭൂമിയോ കണ്ടെത്താനാണ് നേതാക്കൾക്ക് നിർദേശംനൽകിയിരിക്കുന്നത്. സർക്കാർഭൂമി ലഭ്യമായില്ലെങ്കിൽ സ്വകാര്യഭൂമി പണംനൽകി വാങ്ങാൻ നേതാക്കളോടാവശ്യപ്പെട്ടതായി കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു.

  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി

1924 ഡിസംബർ 26-നാണ് മഹാത്മാഗാന്ധി അധ്യക്ഷതവഹിച്ച ചരിത്രപ്രസിദ്ധമായ ബെലഗാവി എ.ഐ.സി.സി. സമ്മേളനം ചേർന്നത്.

ഇതിന്റെ ശതാബ്ദിയോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബർ 26-ന് ബെലഗാവിയിൽ എ.ഐ.സി.സി. സമ്മേളനം വിളിച്ചുചേർത്തിരുന്നു. ഗാന്ധിയൻമൂല്യങ്ങളും ഭരണഘടനാമൂല്യങ്ങളും മുൻനിർത്തിയുള്ള ഒരുവർഷത്തെ പ്രചാരണപരിപാടികൾക്ക് തുടക്കംകുറിക്കുകയുംചെയ്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റിങ് റോഡ് ജംഗ്ഷൻ ഫ്ലൈഓവർ പദ്ധതിക്കായി 22 ഇനങ്ങളിലായി 350 മരങ്ങൾ നീക്കം ചെയ്യും; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts