കാബ് ഡ്രൈവർ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി

ബെംഗളൂരു: എ.സി. ഇടാൻ പറഞ്ഞതിന് റാപ്പിഡോ കാബ് ഡ്രൈവർ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി.

യാത്ര റദ്ദാക്കി കാറിൽ നിന്നിറങ്ങിപോകാൻ ഡ്രൈവർ നാഗരാജ് ആവശ്യപ്പെട്ടതായും യാത്രക്കാരൻ പറഞ്ഞു.

കാറിൽനിന്നിറങ്ങാൻ വിസമ്മതിച്ചപ്പോൾ ഡ്രൈവർ തന്റെ കീച്ചെയിൻ ചെറിയ കത്തിരൂപത്തിലാക്കി നെഞ്ചത്തേക്ക് വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ഭയന്നുപോയ യാത്രക്കാരൻ കാറിൽനിന്നിറങ്ങി പോലീസിൽ പരാതിനൽകുകയായിരുന്നു.

ഇതേത്തുടർന്ന് പോലീസ്, ഡ്രൈവറെ ചോദ്യംചെയ്തപ്പോൾ യാത്രക്കാരന്റെ ആരോപണം ഡ്രൈവർ നിഷേധിച്ചു. പിന്നീട് ഡ്രൈവറെ മുന്നറിയിപ്പ് നൽകി വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts