കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് റോഡരികിലെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; 35 പേ​ർ​ക്ക് പ​രി​ക്ക്

ബെംഗളൂരു : കൊ​ണ​ഹ​ള്ളി സി​ദ്ധാ​പു​ര ഗ്രാ​മ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 35 പേ​ർ​ക്ക് പരിക്ക്.

ശി​വ​മോ​ഗ​യി​ൽ​ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വന്ന ബ​സി​ൻ്റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം.

ബ​സ് വൈ​ദ്യു​തി​ത്തൂ​ണി​ലും തെ​ങ്ങി​ലും ഇ​ടി​ച്ച​തി​ന് പിന്നാലെ പു​ട്ട​ണ്ണ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച് കയറുകയായിരുന്നു.

  വ്യാപക ഫണ്ട് മാറ്റലും, ആൾമാറാട്ടവും ; കർണാടകയിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട്

ഇടിയുടെ ആ​ഘാ​ത​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ തി​പ്തൂ​ർ, അ​ര​സി​ക്കെ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ചി​കി​ത്സ​ക്കാ​യി മാ​റ്റി.

ഹൊ​ന്ന​വ​ള്ളി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷിൻ്റെയും, കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ദ്യോ​ഗ​സ്ഥ​രുടെയും നേതൃത്വത്തിൽ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണുമായി കുരങ്ങൻ മരത്തിന് മുകളിൽ; ഉടമയുടെ രക്ഷയ്ക്കെത്തിയത് വാഴപ്പഴം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us