കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി

ബംഗളുരു : തുംകൂർ സ്വദേശിനിയായ യുവതിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന അന്ത്യം. നെലമംഗല താലൂക്കിലെ ഹാലെ നിജഗൽ ഗ്രാമത്തിലുള്ള കക്കത്തോട്ടത്തിന് സമീപത്ത് നിന്ന് യുവതിയുടെ അസ്ഥികൂടം കണ്ടെത്തി. തുംകൂർ സ്വദേശിനിയായ യമുന (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ സുഹൃത്ത് രാഘവേന്ദ്രയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

തലയോട്ടിയും കൈകാലുകളിലെ ചില അസ്ഥികളുമാണ് തോട്ടത്തിൽ കണ്ടെത്തിയത്. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗും തിരിച്ചറിയൽ കാർഡുമാണ് മൃതദേഹം യമുനയുടേതാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത്. പോലീസിൽ നിന്ന് വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

  നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ കാറിടിച്ചു; വിനോദയാത്രയ്ക്ക് എത്തിയ കുടുബത്തിലെ അമ്മയും മകളും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

അവിഹിത ബന്ധം കൊലപാതകത്തിന് കാരണമെന്ന് സംശയം
19 വർഷം മുമ്പ് മല്ലികാർജുനയുമായി വിവാഹിതയായ യമുനയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഇതിനിടെ എട്ട് വർഷം മുമ്പ് രാഘവേന്ദ്ര എന്നയാളുമായി ഇവർ ബന്ധത്തിലാവുകയും ഭർത്താവിനെ ഉപേക്ഷിച്ച് അഞ്ച് വർഷത്തോളം ദൊഡ്ഡബല്ലാപൂരിൽ ഇയാൾക്കൊപ്പം താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് വർഷം മുമ്പ് തെറ്റ് തിരുത്തി യമുന ഭർത്താവിന്റെ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തി.

മാർച്ച് 21-ന് തന്റെ ജന്മദിനത്തിൽ കാണണമെന്ന് രാഘവേന്ദ്ര നിർബന്ധിച്ചതിനെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ യമുനയെ പിന്നീട് കാണാതാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തുംകൂർ ക്യാതസാന്ദ്ര പോലീസ് സ്റ്റേഷനിൽ നേരത്തെ തിരോധാനത്തിന് കേസെടുത്തിരുന്നു.

  നാസ്വച്ഛ് സർവേക്ഷൻ: ബെംഗളൂരുവിൽ ശുചിത്വ യജ്ഞവുമായി നോർത്ത്, സെൻട്രൽ കോർപ്പറേഷനുകൾ

ദബാസ്‌പേട്ട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തെളിവ് നശിപ്പിക്കുന്നതിനായി രാഘവേന്ദ്ര യമുനയെ കൊലപ്പെടുത്തി ആളൊഴിഞ്ഞ തോട്ടത്തിൽ തള്ളിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
[masterslider id="10"]

Related posts

Click Here to Follow Us