വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി

ബെംഗളൂരു: വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികളെ ബംഗളൂരു ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ എത്തിച്ചു. രണ്ട് പെൺപുലികളടക്കം നാല് ചീറ്റകളെ ശനിയാഴ്ച പുലർച്ചെ 1.15-ഓടെയാണ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള മൃഗവിനിമയ പദ്ധതിയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയിലെ ഇന്ദുന പ്രൈമേറ്റ് ആൻഡ് പാരറ്റ് പാർക്കിൽ നിന്നും ഇവയെ കൊണ്ടുവന്നത്. വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ ചീറ്റകളെ സ്വീകരിച്ചു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനായി ചീറ്റകളെ 30 ദിവസത്തെ കർശനമായ ക്വാറന്റൈന് വിധേയമാക്കാൻ മന്ത്രി നിർദ്ദേശം…

Read More

മാലിന്യപ്രശ്നം രൂക്ഷം: ജിബിഎയ്‌ക്കെതിരെ മ്രൂക്ഷവിമർശനവുമായി കിരൺ മജുംദാർ ഷാ;

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ മാലിന്യ സംസ്കരണം പാളിയതോടെ അധികൃതർക്കെതിരെ പ്രതിഷേധം കടുക്കുന്നു. നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുന്നതിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പരാജയപ്പെട്ടതോടെ പ്രമുഖ വ്യവസായി കിരൺ മജുംദാർ ഷാ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ എക്‌സിലൂടെയാണ് (X) കിരൺ മജുംദാർ ഷാ തന്റെ രോഷം പ്രകടിപ്പിച്ചത്. മാലിന്യക്കൂമ്പാരത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട്, “അധികൃതർ ഇത് ശ്രദ്ധിക്കുന്നുണ്ടോ അതോ അഭിനയിക്കുകയാണോ? ഇത് ലജ്ജാകരമാണ്” എന്ന് അവർ കുറിച്ചു. മുൻപും…

Read More

ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ

ബെംഗളൂരു: ഗതാഗതക്കുരുക്കിന് പേരുകേട്ട ബെംഗളൂരു നഗരത്തിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓടിയെത്തിയ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സർജാപ്പൂരിൽ നിന്ന് മഹാദേവപുര വരെ പുലർച്ചെ ഓടിയെത്തിയ കീർത്തി പുർസ്വാനി എന്ന യുവതിയാണ് തന്റെ ഈ വേറിട്ട യാത്ര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഗൂഗിളിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കണ്ട് ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുക എന്നതായിരുന്നു കീർത്തിയുടെ ലക്ഷ്യം. രാവിലെ ആറ് മണിക്ക് സർജാപ്പൂരിൽ നിന്നാണ് കീർത്തി ഓട്ടം ആരംഭിച്ചത്. യാത്രാമധ്യേ മാറത്തഹള്ളിയും സെസ്ന ബിസിനസ് പാർക്കും പിന്നിട്ടതോടെ കടുത്ത പുകയും പൊടിയും ഗതാഗതക്കുരുക്കും…

Read More

കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

ബംഗളുരു : കർണാടകയിലെ ഹാസനിൽ തോട്ടം തൊഴിലാളികളെ തടങ്കലിലാക്കി അടിമവേല ചെയ്യിപ്പിച്ച ക്രൂരത പുറംലോകമറിഞ്ഞു. മതിയായ കൂലിയോ ഭക്ഷണമോ നൽകാതെ മാസങ്ങളോളം ഷെഡിൽ പൂട്ടിയിട്ട നിലയിലായിരുന്ന 18 തൊഴിലാളികളെ കർണാടക പൊലീസും റവന്യൂ വകുപ്പും ചേർന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ കാസർകോട് പുത്തിഗെ സ്വദേശി ഉദയൻ, കൊല്ലം സ്വദേശി അനിൽകുമാർ എന്നീ മലയാളികളും ഉൾപ്പെടുന്നു. കഴിഞ്ഞ മാസം നാലിന് നടന്ന രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് എത്തിയവരെയാണ് ഉടമകൾ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. പ്രതിദിനം 700 രൂപ കൂലിയും മൂന്നുനേരം ഭക്ഷണവും താമസസൗകര്യവും വാഗ്ദാനം…

Read More

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റ് മാതൃകയില്‍ ബസ് ഹോസ്റ്റസ്’ ഉം ബസില്‍ ഉണ്ടാകും. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്‍പ് എറണാകുളത്ത്…

Read More

സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി

ബെം​ഗളൂരു: കർണാടകയിൽ പക്ഷിപ്പനി ഭീഷണി. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഫാമിലെ പത്ത് ജീവനക്കാർ ക്വാറന്റൈനിൽ വിട്ടു. കർണാടകയിലെ ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഏപ്രിൽ 14 ന് ഫാമിലെ കോഴികളിൽ നടത്തിയ പതിവ് പ്രാഥമിക പരിശോധനയിലാണ് അണുബാധ ആദ്യം തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ നിന്ന് ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി കോഴികളെ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണമെന്നുള്ള നിർദേശവും ഇതിനകം നൽകിയിട്ടുണ്ട്. നിരീക്ഷണ…

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു: മെയ് ഒന്നുമുതൽ പുതിയ നിരക്ക്; വർധന എപ്പോൾ മുതലെന്ന് അറിയാൻ വായിക്കാം ;

ബെംഗളൂരു: കടുത്ത വേനൽച്ചൂടിൽ വലയുന്ന കർണാടകയിലെ ജനങ്ങൾക്ക് തിരിച്ചടിയായി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് 56 പൈസയുടെ വർദ്ധനവ് വരുത്തിക്കൊണ്ട് കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെ.ഇ.ആർ.സി) ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. വരുമാനത്തിലുണ്ടായ വലിയ കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2024-25 സാമ്പത്തിക വർഷത്തിൽ ബെസ്കോം (BESCOM) പ്രതീക്ഷിച്ച വരുമാനത്തിൽ 2,068.38 കോടി രൂപയുടെ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. 34,087.94 കോടി രൂപ വരുമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 32,019.56 കോടി രൂപ മാത്രമാണ് വൈദ്യുതി വിൽപ്പനയിലൂടെ ലഭിച്ചത്. ഈ ഭീമമായ വരുമാന നഷ്ടം പരിഹരിക്കാനായി…

Read More

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമേകാൻ ലക്ഷ്യമിട്ട് 11 പുതിയ എലിവേറ്റഡ് ഇടനാഴികൾ നിർമ്മിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്ക് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് 13,262 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ നിർണ്ണായക പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. നഗരത്തിലെ പ്രധാന ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ഈ മേൽപ്പാലങ്ങൾ സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. കെ.ആർ പുരം – യശ്വന്തപുര, റാഗിഗുഡ്ഡ – തലഘട്ടപുര, എം.ഇ.ഐ ജംക്ഷൻ – തുമക്കൂരു, ദൊഡ്ഡബല്ലാപുര റോഡ്, കൊഗ്ഗിലു സർക്കിൾ, കോനനകുണ്ഡെ ക്രോസ്, രഘുവനഹള്ളി,…

Read More

കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി

ബംഗളുരു : തുംകൂർ സ്വദേശിനിയായ യുവതിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന അന്ത്യം. നെലമംഗല താലൂക്കിലെ ഹാലെ നിജഗൽ ഗ്രാമത്തിലുള്ള കക്കത്തോട്ടത്തിന് സമീപത്ത് നിന്ന് യുവതിയുടെ അസ്ഥികൂടം കണ്ടെത്തി. തുംകൂർ സ്വദേശിനിയായ യമുന (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ സുഹൃത്ത് രാഘവേന്ദ്രയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തലയോട്ടിയും കൈകാലുകളിലെ ചില അസ്ഥികളുമാണ് തോട്ടത്തിൽ കണ്ടെത്തിയത്. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗും തിരിച്ചറിയൽ കാർഡുമാണ് മൃതദേഹം യമുനയുടേതാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത്. പോലീസിൽ നിന്ന് വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അവിഹിത…

Read More

ചിന്നസ്വാമിയിൽ ഐപിഎൽ ആവേശം: ആർസിബി – ഡൽഹി പോരാട്ടം ഇന്ന്; ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതത്തിൽ ഇന്ന് മാറ്റം

ബെംഗളൂരു: ഐപിഎൽ 2026 സീസണിലെ ആവേശകരമായ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. സിലിക്കൺ സിറ്റിയിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ബെംഗളൂരു ട്രാഫിക് പോലീസും നഗര ഭരണകൂടവും കർശനമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏകദേശം രണ്ടായിരത്തോളം പോലീസുകാരെയാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി വിന്യസിച്ചിട്ടുള്ളത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സ്റ്റേഡിയത്തിന് ചുറ്റും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്കറ്റുകൾ നിയമവിരുദ്ധമായി മറിച്ചുവിൽക്കുന്ന ബ്ലാക്ക് ടിക്കറ്റ് മാഫിയയെ തടയാനായി ഏഴ് പ്രത്യേക പോലീസ് ടീമുകളെ നിയോഗിച്ചു.…

Read More
Click Here to Follow Us