ബെംഗളൂരു മലയാളികൾക്ക് ആശ്വാസം; കേരളത്തിലേക്ക് ഉള്ള യാത്ര നിരക്ക് കുറച്ച് കർണാടക ആർ.ടി.സി.

bus

ബെംഗളൂരു : കർണാടക ആർ.ടി.സി. അന്തഃസംസ്ഥാന പ്രീമിയം ക്ലാസ് ബസുകളിൽ 10 ശതമാനം ടിക്കറ്റ് നിരക്ക് കുറച്ചു.

ഇതോടെ, കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ഭൂരിഭാഗം ബസുകളിലും നിരക്ക് 100 മുതൽ 150 വരെ രൂപ കുറയും.

ബുധനാഴ്ച നിരക്കിളവ് പ്രാബല്യത്തിലായി. ഐരാവത്, ഐരാവത് ക്ലബ്ബ്‌ ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, കൊറോണ എ.സി. സ്ലീപ്പർ എന്നീ ബസുകളിലാണ് നിരക്ക് കുറഞ്ഞത്.

രാജഹംസ, സാരിഗെ, പല്ലക്കി ബസുകളിൽ നിരക്ക് കുറയില്ല.

അംബാരി ഉത്സവ് ബസുകൾ എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലേക്കാണ് സർവീസുള്ളത്. അംബാരി ഡ്രീം ക്ലാസ് എറണാകുളത്തേക്കു മാത്രമേയുള്ളൂ.

  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്

കൊറോണ സ്ലീപ്പർ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കാണ്. ഐരാവത് ബസുകൾ കണ്ണൂർ ഒഴികെ കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

അതിനാൽ നിരക്കിളവ് എല്ലാ ഭാഗങ്ങളിലേക്കുമുള്ള യാത്രക്കാർക്കും ഗുണം ചെയ്യും.

പല വർഷങ്ങളിലും മഴക്കാലത്ത് കർണാടക ആർ.ടി.സി. പ്രീമിയം ക്ലാസ് ബസുകളിൽ നിരക്ക് കുറയ്ക്കാറുണ്ട്. നിരക്ക് കുറയുമ്പോൾ കൂടുതൽ യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിലവിൽ ജൂലായ് 31 വരെയാണ് നിരക്കിളവുള്ളത്. പ്രതീക്ഷിച്ച ഫലം ലഭിച്ചാൽ ഓഗസ്റ്റിലും നിരക്കിളവുണ്ടാകുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

നിരക്ക് കുറവ് കേരള ആർ.ടി.സി.ക്ക്

കേരള ആർ.ടി.സി.യുമായി താരതമ്യം ചെയ്യുമ്പോൾ കർണാടക ആർ.ടി.സി. ബസുകളിൽ നിരക്ക് കൂടുതലാണ്.

  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്

10 ശതമാനം നിരക്ക് കുറച്ചെങ്കിലും കേരള ആർ.ടി.സി.യുടെ അത്രയും കുറയുന്നില്ല.

എറണാകുളത്തേക്കുള്ള കർണാടക ആർ.ടി.സി.യുടെ അംബാരി ഉത്സവ് ബസിന് 10 ശതമാനം നിരക്ക് കുറച്ചശേഷം 1,602 രൂപയാണ് ടിക്കറ്റ് നിരക്ക്.

എന്നാൽ, കേരള ആർ.ടി.സി.യുടെ ഏറ്റവും ഉയർന്ന വിഭാഗത്തിൽപ്പെട്ട ബസായ സ്വിഫ്റ്റ് ഗജരാജ മൾട്ടി ആക്‌സിൽ വോൾവോ ബസിന് എറണാകുളത്തേക്ക് 1,231 രൂപയേയുള്ളൂ.

മറ്റു വിഭാഗത്തിൽപ്പെട്ട ബസുകൾക്കും കേരള ആർ.ടി.സി.യിലാണ് നിരക്ക് കുറവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us